നാറാണംമൂഴി ∙ അത്തിക്കയം പാലത്തിലൂടെ വെളിച്ചം കണ്ടു വഴി നടക്കാൻ ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. നാറാണംമൂഴി പഞ്ചായത്തിന്റെ ചുമതലയിൽ പാലത്തിൽ സ്ഥിരം വഴിവിളക്കുകൾ സ്ഥാപിച്ചു. മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാതയിലെ പ്രധാന ഇടത്താവളമാണ് അറയ്ക്കമൺ.
ഇവിടെ വിരിവച്ചു വിശ്രമിക്കുന്ന തീർഥാടകർ പാലം കടന്നാണ് അത്തിക്കയം ജംക്ഷനിലെത്തുന്നത്. മുൻപ് താൽക്കാലിക സംവിധാനം ഒരുക്കിയാണ് പാലത്തിൽ വിളക്കുകൾ സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ വർഷം തീർഥാടന കാലത്ത് വിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് പഞ്ചായത്ത് കെഎസ്ഇബി സെക്ഷനിൽ സമീപിച്ചപ്പോൾ അനുമതി നൽകിയില്ല.
താൽക്കാലിക സംവിധാനം സുരക്ഷിതമല്ലെന്നും കണക്ഷൻ നൽകാനാകില്ലെന്നുമാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയത്. ഇതുമൂലം വെളിച്ചം ക്രമീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്നാണ് സ്ഥിരം സംവിധാനത്തിന് നടപടി ആരംഭിച്ചത്. വിവിധ വകുപ്പുകളിൽനിന്നു ലഭിക്കേണ്ട
അനുമതികളെല്ലാം നേടിയെടുത്താണ് വിളക്കുകൾ സ്ഥാപിച്ചത്. വൈദ്യുതി കണക്ഷൻ കൂടി ലഭിച്ചാൽ വിളക്കുകൾ പ്രകാശിപ്പിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]