അമ്പിനിക്കാട് ∙മൃഗാശുപത്രി കെട്ടിടം ശോച്യാവസ്ഥയിൽ, മേൽക്കൂരയുടെ മച്ച് അടർന്നുവീണു. എഴുമറ്റൂർ പഞ്ചായത്തിലെ തെള്ളിയൂർ മൃഗാശുപത്രിയുടെ പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കെട്ടിടമാണ് ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിലുള്ളത്. ഒപ്പം അപകട
സാധ്യതയുയർത്തി കടപുഴകാൻ കാത്തുനിൽക്കുന്ന ഉണങ്ങിയ 70 അടിയിൽ അധികം ഉയരമുള്ള പടുകൂറ്റൻ ആഞ്ഞിലി മരവും. ഈ മരം ആശുപത്രിയുടെ മുകളിലോ എതിർവശത്തുകൂടി കടന്നുപോകുന്ന തിരുവല്ല – റാന്നി റോഡിനു കുറുകയോ പതിക്കാൻ സാധ്യതയേറെയാണ്.
ഈ കെട്ടിടത്തോടു ചേർന്നു മറ്റൊരു കെട്ടിടമുണ്ടെങ്കിലും അവിടെ രേഖകളും മറ്റു മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതിനാൽ പഴയ കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ഡോക്ടറുടെ മുറിയും മരുന്നു വിതരണം കേന്ദ്രവും ജീവനക്കാരുടെ മുറിയും ഇതിലാണ്.
കെട്ടിടത്തിന്റെ മുകളിൽ വിരിച്ചിരിക്കുന്ന ഓടിനു തകർച്ച സംഭവിച്ചതിനെ തുടർന്നു വർഷങ്ങൾക്കു മുൻപ് ഇതിനു മുകളിലൂടെ വിരിച്ച പ്ലാസ്റ്റിക് പടുത ജീർണിച്ച നിലയിലാണ്.
മഴ പെയ്താൽ മുറിക്കുള്ളിലേക്കു ജലം ഊർന്നു വീഴുന്നുണ്ട്. കഴുക്കോലുകളും പട്ടികകളും നാശോന്മുഖമായ നിലയിലാണ്.
മരുന്നു വിതരണ മുറിയുടെ മച്ച് ഭാഗികമായി ഇളകി വീണിട്ടുണ്ട്. വരാന്തയുടെ മുകളിലും ഇളകി തുങ്ങി നിൽക്കുകയാണു മച്ചിന്റെ ഭാഗങ്ങൾ. ഡോക്ടർ ഉൾപ്പെടെ 5 ജീവനക്കാരാണ് ഇവിടെയുള്ളത്.
സമീപ പഞ്ചായത്തുകളിൽ നിന്നടക്കം ദിവസവും ഒട്ടേറെ ക്ഷീരകർഷകരും മൃഗസംരക്ഷകരുമാണ് ഇവിടെയെത്തുന്നത്.
മൂന്നു വർഷം മുൻപു കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്കു പാഴ്മരം കടപുഴകി വീണെങ്കിലും ജീവഹാനികൾ വഴിമാറുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു പദ്ധതി തയ്യാറാക്കിയതായും കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതാണു പ്രവൃത്തികൾ വൈകുന്നതെന്നുമാണ് അധികൃതർ പറയുന്നത്. അപകട
സാധ്യത ഒഴിവാക്കണമെന്നും അടിയന്തരമായി ശോച്യാവസ്ഥകൾ പരിഹരിക്കണമെന്നുമാണു മൃഗസംരക്ഷകരുടെയും നാട്ടുകാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

