
ശബരിമല∙ അങ്കമാലി ഇളവൂർ താന്നിപ്പിള്ളിമന ടി.എസ്.വിഷ്ണു നമ്പൂതിരി(49), തിരുവനന്തപുരം വേങ്ങാനൂർ പെരികമന ഇല്ലത്ത് പി.ശങ്കരൻ നമ്പൂതിരി (50) എന്നിവർ പമ്പാ മേൽശാന്തിമാർ. ബാലരാമപുരം തലയൻ പൊന്മേനി മഠത്തിൽ എസ്.ഹരീഷ് പോറ്റി (44) ശബരിമല കീഴ്ശാന്തി.
പമ്പ ഗണപതികോവിലിലും സന്നിധാനത്തും നടന്ന നറുക്കെടുപ്പിലൂടെയാണ് ഇവരെ കണ്ടെത്തിയത്.
ടി.എസ്.വിഷ്ണു നമ്പൂതിരി ചെട്ടികുളങ്ങര, കൊട്ടാരക്കര ക്ഷേത്രങ്ങളിലെ മുൻ മേൽശാന്തിയാണ്. ഇപ്പോൾ പറവൂർ ഗ്രൂപ്പിലെ കോതകുളങ്ങര ക്ഷേത്രം മേൽശാന്തിയാണ്.
ഇളവൂർ താന്നിപ്പിള്ളിമനയിൽ ശ്രീധരൻ നമ്പൂതിരിയുടെയും സതി അന്തർജനത്തിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ്. ഭാര്യ: സജിത.
മക്കൾ: സൗപർണിക, ഭവദ, അരുണിത.
പി. ശങ്കരൻ നമ്പൂതിരി തിരുവനന്തപുരം ആര്യശാല ദേവസ്വത്തിലെ മേൽശാന്തിയാണിപ്പോൾ.
ചെറുവാല ശിവക്ഷേത്രം, കല്ലിയൂർ ശാസ്താംകോവിൽ, നേമം തളിയാദിച്ചപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ശാന്തിക്കാരനായിരുന്നു. വേങ്ങാനൂർ പെരികമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും രണ്ടാമത്തെ മകനാണ്.
ഭാര്യ: ഉമ അന്തർജനം. മക്കൾ: ആകാശ് നാരായൺ, ദേവിക ശങ്കർ.
ദേവസ്വം കമ്മിഷണർ ബി.
സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പമ്പ മേൽശാന്തി നറുക്കെടുപ്പ്. ശബരിമല കീഴ്ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട
ഹരീഷ് പോറ്റി ബാലരാമപുരം പൊന്മേനി മഠത്തിൽ എസ്.കൃഷ്ണൻ പോറ്റിയുടെയും വി.എൻ.ചന്ദ്രികയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ്. 2015–16, 2019–20 വർഷങ്ങളിൽ പമ്പ ഗണപതികോവിൽ മേൽശാന്തിയായിരുന്നു.
ഇപ്പോൾ പാറശാല മഹാദേവ ക്ഷേത്രം മേൽശാന്തിയാണ്.
ഭാര്യ ലക്ഷ്മിപ്രിയ. മക്കൾ: ഭദ്ര, ഭരധ്വാജ്.
സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, പി.ഡി.സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി.സുനിൽ കുമാർ, സ്പെഷൽ കമ്മിഷണർ ജില്ലാ ജഡ്ജി ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കീഴ്ശാന്തി നറുക്കെടുപ്പ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]