
ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ് :
പത്തനംതിട്ട ∙ 16348 മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ്, 16350 നിലമ്പൂർ -തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഇന്ന് മുതൽ തിരുവല്ലയിൽ സ്റ്റോപ് അനുവദിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.
ഈ ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേത്രചികിത്സാ ക്യാംപ്
റാന്നി ∙ ലയൺസ് ക്ലബ്, പൈക ലയൺസ് ചാരിറ്റബിൾ കണ്ണാശുപത്രി എന്നിവ ചേർന്ന് ഒക്ടോബർ 13ന് 9.30ന് അങ്ങാടി ക്ലബ് ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടത്തും. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്നവർ പേരു റജിസ്റ്റർ ചെയ്യണം. ജേക്കബ് ജോർജ്: 8606611727.
കശുമാവിൻ തൈ വിതരണം
പ്രമാടം ∙ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കശുമാവ് വികസന ഏജൻസിയും പഞ്ചായത്ത് അഞ്ചാം വാർഡും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കശുമാവിൻ തൈ വിതരണം ആരംഭിച്ചു.
വാർഡംഗം എം.കെ.മനോജ് ഉദ്ഘാടനം ചെയ്തു.
വൈദ്യുതി മുടങ്ങും.
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പൂച്ചവയൽ, പ്ലൈവുഡ് 1, പ്ലൈവുഡ് കമ്പനി, ദേവി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]