
അടൂർ∙ കെപി റോഡിൽ തോരാമഴയിൽ തട്ടിക്കൂട്ടി കുഴിയടച്ച് അധികൃതർ മടങ്ങിയതിനു പിന്നാലെ കുഴി പൂർവ സ്ഥിതിയിലായി. പൊതുമരാമത്തിന്റെ നടപടിയിൽ പ്രതിഷേധം ശക്തമായി.
മുന്നറിയിപ്പായി നാട്ടുകാർ റോഡു മധ്യത്തെ കുഴിയിൽ വീപ്പ സ്ഥാപിച്ച് അതിനുള്ളിൽ വാഴയും നട്ടു.
വാഹനത്തിരക്കേറിയ കായംകുളം–പുനലൂർ സംസ്ഥാന പാതയിൽ കോട്ടമുകൾ ഭാഗത്താണ് അപകടക്കെണികളായി കുഴികൾ. കഴിഞ്ഞ രാത്രി 11.30നു ജംക്ഷനിൽ വെള്ളം നിറഞ്ഞു കിടന്നിരുന്ന കുഴിയിൽ വീണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ട് 4 പേർക്ക് പരുക്കേറ്റു.
ഇതിനു ശേഷം പുലർച്ചെ കുഴിയിൽ പതിച്ച് നിയന്ത്രണം വിട്ട ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു കിടന്നിരുന്ന ഓട്ടോയിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി.
ഇതിനെ തുടർന്നാണു പൊതുമരാമത്ത് അധികൃതരെത്തി മെറ്റിൽ നിരത്തി കുഴിയടച്ചത്.
എന്നാൽ വാഹനം കയറിയിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മെറ്റിൽ റോഡിൽ നിരന്നതും അപകടത്തിനു വഴിയൊരുക്കി. കുഴിയടച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും കുഴി പൂർവ സ്ഥിതിയിലായി. ഇതിനെ തുടർന്നാണു പ്രതിഷേധ സൂചകമായി നാട്ടുകാർ വാഴ നട്ടത്.
ഇതിനോടകം ഓട്ടോറിക്ഷയും നാല് ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടതായി വ്യാപാരികൾ പറഞ്ഞു.
ഈ കുഴിക്കു സമീപമാണ് റോഡിനിരുവശത്തും ഓടയിലെ വെള്ളക്കെട്ട്. റോഡിലെ വെള്ളക്കെട്ടു പരിഹരിക്കാൻ നിർമാണം നടക്കുന്നിടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന വലിയ കുഴികളാണ്.
വേണ്ട സുരക്ഷ ഒരുക്കാതെയാണിവിടെ നിർമാണം നടത്തുന്നത്. നിർമാണം പുർത്തിയാക്കുന്നതിന് കാലതാമസം നേരിടുകയാണെന്ന ആരോപണവും ശക്തമാണ്.
അപകടം നടന്നു കഴിയുമ്പോഴാണ് റോഡിന്റെ സുരക്ഷയുടെ കാര്യത്തിൽ അധികൃതർ ഉണരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]