
അടൂർ ∙ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട അടൂർ ലൈഫ്ലൈൻ ഇന്ന് മൾട്ടി സ്പെഷൽറ്റി ആശുപത്രിയായി വളർന്നു പന്തലിച്ചതിനു പിന്നിൽ ഡോ.
എസ്. പാപ്പച്ചനൊപ്പം മുഖ്യപങ്കുവഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ആശുപത്രി ഡയറക്ടർ ഡെയ്സി പാപ്പച്ചൻ.
ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്.പാപ്പച്ചന്റെ ഭാര്യയാണ് ഡെയ്സി.
ആശുപത്രിയിലെ എല്ലാവരുടേയും ആന്റിയായി മാറിയിരുന്ന ഡെയ്സി എല്ലാവരേയും കരയിപ്പിച്ച് കടന്നു പോയപ്പോൾ സ്നേഹനിധിയായ മാതൃത്വത്തേയാണ് നാടിനു നഷ്ടമായത്.
നാടിന്റെ വികസനമുന്നേറ്റത്തിനു വഴിയൊരുക്കിയ ഈ ആശുപത്രിയുടെ വളർച്ചയുടെ ഓരോ ചുവടുവയ്പിലും കഴിഞ്ഞ 20 വർഷമായി പാപ്പച്ചൻ ഡോക്ടർക്ക് താങ്ങും തണലുമായി ഡെയ്സിയും കൂടെയുണ്ടായിരുന്നു. ആശുപത്രിയുടെ അഡ്മിനിസ്ട്രേഷന്റെ ചുമതല കൈകാര്യം ചെയ്തിരുന്നതും ഡെയ്സിയായിരുന്നു.
തന്റെ വലംകയ്യാണ് നഷ്ടപ്പെട്ടതെന്ന് ഡോ. പാപ്പച്ചൻ പറഞ്ഞു.
എപ്പോഴും ചിരിച്ച മുഖത്തോടെ കടന്നു വരുന്ന ഡെയ്സി എല്ലാവരേയും ചേർത്തു നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും പറയുന്നു.
ആശുപത്രിയിലെ തിരക്കിനിടയിൽ ആത്മീയ പ്രവർത്തനങ്ങളിലും സമയം കണ്ടെത്തിയിരുന്നു. മാർത്തോമ്മാ സഭാ മണ്ഡലം പ്രതിനിധികൂടിയായിരുന്നു.
മക്കളുടെ വളർച്ചയിലും ഈ മാതാവിന്റെ കരുതലുണ്ടായിരുന്നു. ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റായ മക്കൾ ഡോ.
സിറിയക് പാപ്പച്ചനും ഡോ. മാത്യു പാപ്പച്ചനും മരുമക്കളായ ഡോ.
കൃപ റേച്ചൽ ഫിലിപ് (ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റ്), ഡോ. സീന ജോൺ (പീഡിയാട്രീഷൻ) എന്നിവർക്കും തണലായും ഡെയ്സി ഒപ്പമുണ്ടായിരുന്നു.
ഡെയ്സി പാപ്പച്ചന്റെ സംസ്കാരം ഞായറാഴ്ച (20)
അടൂർ ∙ ലൈഫ്ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.
എസ്.പാപ്പച്ചന്റെ ഭാര്യ അന്തരിച്ച ആശുപത്രി ഡയറക്ടർ കാലായിൽ ശങ്കരപുരിയിൽ ഡെയ്സി പാപ്പച്ചന്റെ (66) സംസ്കാരം ഞായറാഴ്ച നടക്കും. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് വസതിയിൽ ആരംഭിക്കും.
2.30ന് അടൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]