പന്തളം ∙ ദേശീയ ശുചിത്വ റാങ്കിങ്ങിൽ പന്തളം നഗരസഭയ്ക്ക് മികച്ച മുന്നേറ്റം. കേന്ദ്ര പാർപ്പിട
നഗരകാര്യ മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ ദേശീയ ശുചിത്വ സ്വച്ഛ് സർവേക്ഷൺ സർവേയിൽ ദേശീയ റാങ്കിങ്ങിൽ നഗരസഭ 723 ആയി ഉയർന്നു. മുൻപ് 3267ാം സ്ഥാനത്തായിരുന്നു.
സ്വച്ഛ് സർവേക്ഷൺ, മാലിന്യമുക്തം നവകേരളം ക്യാംപെയ്ൻ പ്രവർത്തനങ്ങളാണ് നേട്ടത്തിനു പരിഗണിക്കപ്പട്ടത്.
ചന്തയ്ക്ക് സമീപം 20 വർഷത്തോളമായി കെട്ടിക്കിടന്ന മാലിന്യം ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ദൗത്യത്തിലൂടെ നീക്കിയിരുന്നു. 15 ടണ്ണിലധികം മാലിന്യമാണ് 2023 ജൂണിൽ ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
ഏകദേശം 8900 ചതുരശ്ര മീറ്റർ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞിരുന്നു. കാർഷിക വികസന വകുപ്പുമായി ചേർന്ന് ഇവിടെ പൂന്തോട്ടവും തയാറാക്കി.
മുട്ടാർ നീർച്ചാലിന്റെ ശുചീകരണമാണ് മറ്റൊന്ന്.
ഇവിടെ വിനോദസഞ്ചാര കേന്ദ്രവും പരിഗണിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യശേഖരണത്തിനുള്ള ടിൻ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, മിനി എംസിഎഫ് എന്നിവയും സ്ഥാപിച്ചു.
ഉപയോഗയോഗ്യമായ പഴയ വസ്തുക്കൾ ആവശ്യക്കാർക്ക് നൽകുന്നതിനായി നഗരസഭാതലത്തിൽ സജ്ജമാക്കിയ ആർആർആർ സെന്ററും (പുനരുപയോഗ കേന്ദ്രം) നേട്ടമായി. എംസി റോഡിനു വശങ്ങളിലായി ചെടികൾ സ്ഥാപിച്ചു സൗന്ദര്യവൽക്കരണം നടത്തി.
ശുചിമുറി മാലിന്യ സംസ്കരണ യൂണിറ്റ് 28ന് പ്രവർത്തനം തുടങ്ങും.
ശുചിത്വമാലിന്യസംസ്കരണ രംഗത്ത് ഇത് നഗരസഭയുടെ പുതിയ കാൽവയ്പാണെന്നു നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ഉപാധ്യക്ഷ യു.രമ്യ, സെക്രട്ടറി ഇ.ബി.അനിത എന്നിവർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

