തണ്ണിത്തോട് ∙ മേക്കണ്ണം ജനവാസമേഖലയിലെ കിണറ്റിൽ വീണ മ്ലാവിനെ വനപാലകർ രക്ഷപ്പെടുത്തി. മേക്കണ്ണം പുളിനിൽക്കുന്നതിൽ മോഹന്റെ വീടിനു സമീപത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് മ്ലാവ് അകപ്പെട്ടത്. പുലർച്ചെ കിണറ്റിൽ ശബ്ദം കേട്ടാണു വീട്ടുകാർ നോക്കുന്നത്.
ഏറെ താഴ്ചയില്ലാത്ത കിണറിനു മുകളിൽ നൈലോൺ വല വിരിച്ചിട്ടുണ്ടായിരുന്നെങ്കിലും വല പൊട്ടി മ്ലാവ് അകത്തേക്ക് വീഴുകയായിരുന്നു.വിവരമറിഞ്ഞു വനപാലകരും വനംവകുപ്പ് ദ്രുതകർമസേനയും എത്തി വല ഉപയോഗിച്ച് മ്ലാവിനെ കര കയറ്റി സുരക്ഷിതമായി വിട്ടു. മ്ലാവിന് ഏകദേശം 6 വയസ്സ് ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.വിജേഷ് ആശാരിയുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിതീഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അനീഷ്, മിഥുൻ ചന്ദ്രൻ, രമ്യ രാജു, എം.എസ്.ആതിര, കോന്നി ദ്രുതകർമ സേനയിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശ്രീകാന്ത്, രാജേഷ്, ലാലു, സതീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

