മല്ലപ്പള്ളി ∙ സെൻട്രൽ ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി. വാഹനങ്ങൾ തോന്നുംപടി പോകുന്നത് അപകടത്തിനു കാരണമാകുന്നു.
ഇന്നലെ പിക്കപ്വാനും സ്കൂട്ടറുമിടിച്ച് അപകടം.ഇന്നലെ വൈകിട്ട് അഞ്ചിനുശേഷമായിരുന്നു അപകടം. കോട്ടയം റോഡിൽനിന്ന് എത്തിയ പിക്കപ്വാനും ആനിക്കാട് റോഡിൽനിന്നു വന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്.
ഭാഗ്യംകൊണ്ടാണു സ്കൂട്ടർ യാത്രക്കാരി കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനമില്ലാത്ത സെൻട്രൽ ജംക്ഷനിൽകൂടി അപകടമില്ലാതെ വാഹനങ്ങൾ അടുത്ത റോഡിലേക്കു കടക്കുന്നതു പലപ്പോഴും ഭാഗ്യംകൊണ്ടാണ്.വാഹനഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിച്ചതാണു ട്രാഫിക് സിഗ്നൽ ലൈറ്റ്.
അന്നുണ്ടായിരുന്നതിനെക്കാൾ ഇപ്പോൾ വാഹനങ്ങളുടെ എണ്ണം പെരുകിയെങ്കിലും ട്രാഫിക് സിഗ്നൽ ലൈറ്റിനെ അധികൃതർ തഴഞ്ഞ സ്ഥിതിയാണ്. ട്രാഫിക് ലൈറ്റിന്റെ പ്രവർത്തനമില്ലാത്തതിനാൽ തോന്നിയപോലെയാണ് പോകുന്നത്. ഇക്കാരണത്താൽ അപകടഭീതിയിൽ ജംക്ഷൻ കടക്കേണ്ട
സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്.
കെഎസ്ആർടിസി ചെയിൻ സർവീസും സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കോട്ടയം–കോഴഞ്ചേരി റൂട്ടിൽ സ്വകാര്യ, കെഎസ്ആർടിസി ബസുകളുടെ മത്സരയോട്ടം നടത്തുന്നതിനാൽ ജംക്ഷനാണെന്ന പരിഗണന നൽകാതെയാണു പോകുന്നത്.
ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനു പുറമേ പൊലീസിന്റെയും ഹോംഗാർഡിന്റെയും സേവനമില്ലാത്തതും പ്രശ്നം സങ്കീർണമാകുന്നു. അടുത്തിടെ നടന്ന താലൂക്ക് വികസനസമിതിയോഗത്തിലും ഹോംഗാർഡിനെ നിയമിക്കണമെന്ന് ആവശ്യമുയർന്നുവെങ്കിലും നടപ്പായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]