റാന്നി ∙ രോഗികൾക്കു നടന്നു പോകാൻ റാംപ് ഇല്ല. ലിഫ്റ്റിൽ ഒന്നു തകരാറിലും.
ശേഷിക്കുന്നത് ഇന്നലെ രാവിലെ പണിമുടക്കിയതിനാൽ ഡയാലിസിസിന് എത്തിയവർ രണ്ടര മണിക്കൂറോളം വലഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലെ ദുഃസ്ഥിതിയാണിത്.ഒപി ബ്ലോക്കിൽ 2 ലിഫ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ വലിയ ലിഫ്റ്റ് കേടായിട്ടു 3 മാസത്തോളമായി.
കുഴപ്പം പരിഹരിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആശുപത്രി അധികൃതരും പിഡബ്ല്യുഡി കെട്ടിട
വിഭാഗവും ആശുപത്രിയുടെ ചുമതലയുള്ള റാന്നി ബ്ലോക്ക് പഞ്ചായത്തും അനങ്ങുന്നില്ല. ചെറിയ ലിഫ്റ്റിലാണ് ഇപ്പോൾ ഒപി ബ്ലോക്കിൽ കയറിയിറങ്ങുന്നത്.
ഇതിനുള്ളിൽ ചക്രക്കസേരയിൽ ഒരു രോഗിയെ ഇരുത്തിയാൽ പിന്നീട് സ്ഥല പരിമിതിയാണ്.
ചക്രക്കസേരയിലും സ്ട്രെച്ചറിലും രോഗികളെ കൊണ്ടുപോയിരുന്നത് വലിയ ലിഫ്റ്റിലായിരുന്നു. ഇന്നലെ രാവിലെ ചെറിയ ലിഫ്റ്റും കേടായി. രാവിലെ 7ന് മുൻപു മുതൽ ഡയാലിസിസിന് എത്തിയവർ ചക്രക്കസേരയിൽ അടക്കം കാത്തിരിക്കുകയായിരുന്നു. ഒൻപതരയോടെയാണ് തകരാർ പരിഹരിച്ച് രോഗികളെ കടത്തി വിട്ടത്. ഒപി ബ്ലോക്കിനായി 4 നില കെട്ടിടം പണിതപ്പോൾ റാംപ് നിർമിച്ചിരുന്നില്ല.
ഇതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. വാർഡ് കെട്ടിടത്തിലും റാംപ് നിർമിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

