സീതത്തോട് ∙ കോന്നി, റാന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിക്കുന്ന ചിറ്റാർ–പുതുക്കട റോഡിന്റെ മണക്കയം മുതൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്തെ നിർമാണം ആരംഭിച്ചു.
ശാപമോക്ഷവും കാത്ത് റാന്നി മണ്ഡലത്തിൽപെട്ട പുതുക്കട
മുതൽ മണക്കയം പാലം വരെയുള്ള ഭാഗം. ശബരിമല സമാന്തര പാതയിൽ ഉൾപ്പെട്ട
ചിറ്റാർ–പുതുക്കട റോഡിലൂടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് പോകുന്നത്.
ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ ഭാഗത്തുള്ളവർക്കു ജില്ലാ ആസ്ഥാനത്തേക്കു പോകുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന ഈ റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ ഏറെയായി.
റോഡ് ഉന്നത നിലവാരത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കാനുള്ള നടപടികൾ പൂർത്തിയായതായി പ്രമോദ് നാരായൺ എംഎൽഎയും കെ.യു ജനീഷ്കുമാർ എംഎൽഎയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോന്നി മണ്ഡലത്തിൽപെട്ട
മണക്കയം പാലം മുതൽ ചിറ്റാർ വരെയുള്ള ഭാഗത്തെ റോഡ് പുനരുദ്ധാരണ ജോലികൾ മാത്രമാണ് ഇതുവരെ നടന്നത്. വെള്ളം പോകുന്നതിനു റോഡിന്റെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കുക്കുന്നതും കരിങ്കൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലികളും ധ്രുതഗതിയിൽ മുന്നേറുന്നു. വരുന്ന മാസത്തിനു മുൻപായി സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കി ടാറിങ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
പുതുക്കട മുതൽ മണക്കയം പാലം വരെയുള്ള 7 കിലോമീറ്ററോളം വരുന്ന ഭാഗത്തെ ഒരു ജോലികളും ഇതുവരെ തുടങ്ങിയിട്ടില്ല.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവരെ പോകാൻ തന്നെ പ്രയാസമായിരിക്കുകയാണെന്നു സർവീസ് നടത്തുന്ന ബസിലെയും സ്കൂൾ ബസിലെയും ഡ്രൈവർമാർ പറയുന്നു. രണ്ട് വർഷം മുൻപ് ജില്ലാ പഞ്ചായത്തിൽനിന്നു വൻതുക വിനിയോഗിച്ച് കുഴികൾ അടയ്ക്കുകയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ടാറിങ്ങും നടത്തിയിരുന്നു.
മാസങ്ങൾക്കുള്ളിൽ തന്നെ റോഡ് പഴയ അവസ്ഥയിലായി.
റോഡ് പൂർണമായും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടർന്നാണ് 6 മാസം മുൻപ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എംഎൽഎ പ്രഖ്യാപിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവ് കാഴ്ചയായി മാറി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴികൾ മാത്രം അടയ്ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കവും നടക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]