ഒഴിവ്
പത്തനംതിട്ട ∙ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേന വിവിധ ബ്ലോക്കുകളിൽ നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എംഎസ്യു യുജി വെറ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തും.
നാളെ 11ന് ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖം. യോഗ്യത ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ.
0468 2322762.
റജിസ്ട്രേഷൻ പുതുക്കണം
റാന്നി ∙ തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ താലൂക്കിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് 1960 പ്രകാരമുള്ള റജിസ്ട്രേഷനും നടപ്പു വർഷത്തെ റജിസ്ട്രേഷൻ പുതുക്കലും നടത്തണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. അല്ലാത്തപക്ഷം പിഴ ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണ്.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പാതിക്കാട്, ബസ് സ്റ്റാൻഡ്, ചേക്കേക്കടവ്, കുന്നന്താനം ടൗൺ, കുന്നന്താനം പമ്പ്, ഏലിയാസ്കവല, ഒട്ടിയക്കുഴി, വള്ളമല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
അടൂർ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ (എസ്), ഡിസിഎ എന്നീ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എസ്സി/എസ്ടി/ഒഇസി കുട്ടികൾക്ക് ഫീസ് അടയ്ക്കേണ്ടതില്ല.
9947123177. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]