അർബുദത്തെ ചികിത്സിച്ച കൃഷി
കോഴഞ്ചേരി ∙ കൃഷിപ്പണിക്കു മുൻപിൽ അർബുദം തോറ്റോടിയ ചരിത്രം വിവരിച്ച് കർഷകൻ. ഇലന്തൂർ വലിയവട്ടം കാവിൽമേമുറിയിൽ വർഗീസ് യോഹന്നാൻ (73) കന്നുകാലി വളർത്തലിലൂടെയാണ് കൃഷിയിലേക്കു ചുവടു വയ്ക്കുന്നത്.
ഇതിനിടെ 2002ൽ കാൻസർ സ്ഥിരീകരിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ.
കീമോതെറപ്പി നടത്തിയപ്പോൾ പല്ലുകൾ മുഴുവൻ കൊഴിഞ്ഞു. ശരീരം ക്ഷീണിച്ചതോടെ കൃഷി ഉപേക്ഷിച്ചു.
എന്നാൽ, ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് ചെറിയതോതിൽ വർഗീസ് കൃഷി പുനരാരംഭിച്ചു. ഇന്നിത് 2 ഏക്കറിലെ വിപുലമായ കൃഷിയായി മാറി.
കൃത്യമായ ചികിത്സയും ലഭിച്ചതിനാൽ അർബുദം ഇദ്ദേഹത്തിനു മുൻപിൽ മുട്ടുമടക്കി. സ്വന്തം പുരയിടത്തിലും പാട്ടത്തിന് എടുത്ത കൃഷിയിടത്തിലുമായി നിലവിൽ വിവിധ കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്നു.
കാറ്റത്തു വാഴ നശിച്ചാലും ചേമ്പ് അതിന്റെ നഷ്ടം നികത്തുമെന്ന സാമ്പത്തിക ശാസ്ത്രമാണ് വർഗീസിന്റെ വിജയരഹസ്യം. പന്നി ശല്യത്തെ പ്രതിരോധിക്കാൻ ടിൻഷീറ്റ് ഉപയോഗിച്ച് കൃഷിയിടത്തെ മറച്ചാണ് കൃഷി.
ഭാര്യ: മോളി വർഗീസ്, മക്കൾ: ജിഷ, നിഷ
മരുഭൂമിയിൽനിന്ന് കൃഷിപ്പച്ചയിലേക്ക്
റാന്നി ∙ 33 വർഷം പ്രവാസജീവിതം, വിരമിച്ച് നാട്ടിലെത്തിയപ്പോൾ കൃഷിയിലേക്ക്. മന്ദിരം പാലച്ചുവട് രാഗസുധയിലെ വി.പി.ഗംഗാധരൻ നായർ (70) പങ്കുവയ്ക്കുന്നതു പ്രായത്തെ തോൽപിക്കുന്ന കാർഷിക മികവാണ്.ദുബായ് പെട്രോളിയം കമ്പനിയിലെ ജോലിയിൽനിന്നു വിരമിച്ച് 2012 ജൂണിലാണു മടങ്ങിയെത്തിയത്.
കൃഷിയോടുള്ള താൽപര്യം അദ്ദേഹത്തെ മണ്ണുമായി മല്ലിടാൻ പ്രേരിപ്പിച്ചു.
ആദ്യം 10 തെങ്ങിൻ തൈകളാണു നട്ടത്. എന്നാൽ അവ കാട്ടുപന്നികൾ നശിപ്പിച്ചതിനാൽ 1.50 ഏക്കർ സ്ഥലത്തു ജിഐ വലകൾ ഉപയോഗിച്ച് വേലി സ്ഥാപിച്ചു.
നാലര ഏക്കർ ഭൂമിയിൽ രണ്ടര ഏക്കർ റബർ കൃഷിയാണ്. കപ്പക്കൃഷിയിൽ നിന്നു 4,000 കിലോ വിളവു വരെ ലഭിച്ചിട്ടുണ്ട്. കാച്ചിൽ, ചേന, ഇഞ്ചി, മഞ്ഞൾ, വാഴ, ഹൈബ്രിഡ് ഇനത്തിൽപെട്ട
പ്ലാവ്, മാവ്, നെല്ലി, നാരകം, പേര, പറങ്കിമാവ്, തെങ്ങ് തുടങ്ങിയവയും അദ്ദേഹത്തിന്റെ സമ്മിശ്ര കൃഷിയിടത്തിലുണ്ട്. പിന്തുണയുമായി ഭാര്യ സുധയും ഒപ്പമുണ്ട്.
മക്കൾ: രാജീവ്, രഞ്ജിത്ത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]