പത്തനംതിട്ട∙വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് ഓമല്ലൂർ ഐമാലി 5 വീടുകൾക്കു നാശം. രാവിലെ 11.30ന് ആണ് ഓമല്ലൂർ ഐമാലി മിൽമ ജംക്ഷൻ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കി കാറ്റ് വീശിയത്. 3 മിനിറ്റ് മാത്രമാണു കാറ്റടിച്ചതെങ്കിലും ഐമാലിക്കാർക്കു വ്യാപകമായ നാശമാണു വരുത്തിയത്. ഐമാലി–നീലിയേത്ത് റോഡിന്റെ വശത്തുള്ള വീട്ടുകാർക്കാണു കാറ്റിൽ നാശം ഉണ്ടായത്.
നടന്നു പോയവരെയും വീട്ടുമുറ്റത്തു നിന്നവരെയും പറത്തിക്കൊണ്ടു പോകുന്ന വിധത്തിലാണു കാറ്റ് ആഞ്ഞടിച്ചത്. ഓമല്ലൂർ ഐമാലി നെല്ലിക്കുന്നത്ത് വത്സല കുമാരിയുടെ വീടിനു മുകളിലേക്കു പ്ലാവ് ഒടിഞ്ഞു വീണു മേൽക്കൂര തകർന്നു.
നിഷ അജയകുമാറാണ് ഇവിടെ വാടകയ്ക്കു താമസിച്ചിരുന്നത്. അപകടസമയത്തു നിഷ വീട്ടിൽ ഉണ്ടായിരുന്നു. അത്ഭുതകരമായാണു രക്ഷപെട്ടത്.
വത്സലാകുമാരിയുടെ പുതിയ വീടിന്റെ ഷീറ്റിനു മുകളിലേക്കു പ്ലാവിന്റെ കമ്പ് ഒടിഞ്ഞുവീണു ഷീറ്റ് മുഴുവൻ തകർന്നു. ഐമാലി 752ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് തുളസീസദനം തുളസീധരൻ നായരുടെ ഇരുനില വീടിന്റെ ഓടു മുഴുവൻ കാറ്റിൽ പറന്നുപോയി. കൂടാതെ മരങ്ങളും ഒടിഞ്ഞു വീണു.
ഇവരുടെ കുടുംബ വീടിനു മുകളിലേക്കും മരങ്ങൾ വീണു മേൽക്കൂര തകർന്നു.
ശക്തമായ കാറ്റിൽ ചെറുവള്ളിൽ രാജശേഖരൻ നായരുടെ വീട്ടുമുറ്റത്തു നിന്ന മാവ് കടപുഴകി വീണു. കൂടാതെ ഇവരുടെ തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിവയും കടപുഴകി വീണു.
ഏത്തഴവാഴ,റബർ എന്നിവ ഒടിഞ്ഞു വീണു.തുളസീസദനത്തിൽ ബീനാ ദാസിന്റെ വീട്ടുമുറ്റത്തേക്കു മരം ഒടിഞ്ഞു വീണു. വർഷങ്ങളുടെ പഴക്കമുള്ള പൂവണ്ണു മരം പിരിഞ്ഞ് ഒടിഞ്ഞാണു വീട്ടുമുറ്റത്തേക്കു പതിച്ചത്. ഇവരുടെ കുടുംബ വീടിനു മുകളിലേക്കും മരങ്ങൾ വീണ് ഓടുകൾ പൊട്ടി.രവീന്ദ്ര ഭവനം രവീന്ദ്രൻ നായരുടെ വീടിനു സമീപം നിന്ന തേക്ക് മരം കടപുഴകി അയൽവാസി വർഗീസ് മുണ്ടപ്പള്ളിയുടെ വീടിനു മുകളിലേക്കു വീണു.അതിന്റെ മേൽക്കുരയുടെ ഷീറ്റ് നശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]