
കവിയൂർ ∙ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവക്ഷേത്രമെന്ന ഐതിഹ്യമുള്ള കവിയൂർ മഹാദേവ ക്ഷേത്രത്തിൽ രാമായണമാസത്തിൽ ദർശനം നടത്തി പുണ്യം നേടാം. സീതാസമേതനായ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ മാഹാത്മ്യം നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ക്ഷേത്രത്തിലേക്കാകർഷിക്കുന്നു. സുപ്രസന്നനും കാഞ്ചനാഭനും സർവ സമ്പദ്പ്രദായകനുമായ മൂർത്തിയായി പാർവതീസമേതനായിട്ടാണു മഹാദേവൻ ഇവിടെ ഇരുന്നരുളുന്നത് എന്നാണു സങ്കൽപം.ക്ഷേത്ര ഐതിഹ്യം ഇങ്ങിനെയാണ്.
ശിവപ്രതിഷ്ഠയ്ക്ക് ഉത്തമസ്ഥലമാണെന്നു കണ്ടു ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് ശ്രീരാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നു മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിക്കാൻ പറഞ്ഞു.
അതിശക്തനായ ഹനുമാനു പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല.
ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചു.നൂറ്റാണ്ടുകൾക്കുശേഷം ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതിൽക്കകത്തെ ഇലഞ്ഞി മരത്തിൽ ഹനുമാന്റെ സാന്നിധ്യം കാണുകയും നാലമ്പത്തിന്റെ വായുകോണിൽ ജപക്കിണ്ടി കമിഴ്ത്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണു മറ്റൊരു ഐതിഹ്യം. കേരളത്തിൽ വ്യവസ്ഥാപിത ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിന്റെ ആദ്യഘട്ടത്തിൽത്തന്നെ നിർമ്മിക്കപ്പെട്ട
ഒന്നായി കവിയൂർ മഹാദേവക്ഷേത്രത്തെ വിദേശികളും സ്വദേശികളുമായ ഗവേഷകർ കണക്കാക്കിയിട്ടുള്ളതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.ജി.സുശീലൻ പറഞ്ഞു. കർക്കടക മാസത്തിൽ രാമായണ പാരായണം തുടങ്ങുന്ന ക്ഷേത്രത്തിൽ, ചിങ്ങം ഒന്നു മുതൽ 12 ദിവസം ഹനുമാൻ ക്ഷേത്രത്തിൽ 12 കളഭം രാമായണ പാരായണം ഉണ്ടായിരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]