
തിരുവല്ല ∙ റെയിൽവേ അടിപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ ഒന്നിനു കൂടി തുടക്കമിട്ടു. തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിലാണു നിർമാണം തുടങ്ങിയത്.
അടിപ്പാതയുടെ പുറത്തു കോൺക്രീറ്റ് ടാങ്ക് നിർമിച്ച് അതിലേക്കു അടിപ്പാതയിൽ നിന്നുള്ള വെള്ളം എത്തുന്നതിനു പൈപ്പിടും. ടാങ്കിലെത്തുന്ന വെള്ളം മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു കളയുന്നതാണു പദ്ധതി.
ഇരുവെള്ളിപ്ര അടിപ്പാതയിലെ നിർമാണം പൂർത്തിയാക്കി കുറ്റൂർ അടിപ്പാതയിലും വെള്ളം ശേഖരിച്ചു പമ്പ് ചെയ്തു കളയുന്നതിനുള്ള ടാങ്ക് നിർമിക്കും. ഇതിനു പരിഹാരമായി പല നിർമാണങ്ങളും റെയിൽവേ നടത്തി. എല്ലാ പരാജയപ്പെട്ടതോടെയാണു പുതിയ ആശയവുമായി നിർമാണം തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം 3 തവണ അടിപ്പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു.
അടിപ്പാതയിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ ഓട
പണിതു. നടപ്പാതയ്ക്കു മുകളിൽ മേൽക്കൂര നിർമിച്ചു.
അടിപ്പാതയിൽ ഉയരം കൂട്ടി ചെറിയ വാഹനങ്ങൾക്കു പോകാനുള്ള വഴി നിർമിച്ചു. വെള്ളം പമ്പു ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു.
ഈ പദ്ധതികളെല്ലാം പാഴായതോടെയാണു പുതിയ നിർമാണം റെയിൽവേ നടത്തുന്നത്. ഇരുവെള്ളിപ്രയിലെ നിർമാണം 2 ആഴ്ചയ്ക്കകം പൂർത്തിയാകും. ഇതിനുശേഷം കുറ്റൂർ അടിപ്പാതയിലും ഇതേ നിർമാണം നടത്തും.
നേരത്തേ ആലുവ, ചാലക്കുടി എന്നിവിടങ്ങളിൽ ഇതേ പരീക്ഷണം നടത്തി വിജയമെന്നു കണ്ടതോടെയാണ് ഇവിടെയും പരീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. മഴ=വെള്ളക്കെട്ട്
മഴ ശക്തമാകുമ്പോഴും മണിമലയാറ്റിൽ ജലനിരപ്പ് ഉയരുമ്പോഴും 2 അടിപ്പാതകളും വെളളം കയറി നിറയും.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങും. 6 വർഷം മുൻപ് ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി അടിപ്പാത പണിതതിനു ശേഷമുള്ള മഴക്കാല പ്രശ്നമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]