പത്തനംതിട്ട ∙ നഗരത്തിൽ കാൽനടയാത്രക്കാർക്ക് അപകടഭീഷണി ഒഴിവാക്കാനായി നിർമിച്ച നടപ്പാതയിൽ ടൈൽ പാകുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
ഈ മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെന്റ് പീറ്റേഴ്സ് ജംക്ഷൻ മുതൽ ജനറൽ ആശുപത്രി പരിസരം വരെയാണ് നടപ്പാത നിർമിച്ചിട്ടുള്ളത്.
ആവശ്യമുള്ളിടത്ത് ഓടയും നിർമിച്ചു.
റോഡുകൾ കാൽനട സൗഹൃദമാക്കാൻ 98 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പാണ് ആവിഷ്കരിച്ചത്.
ഈ നിർദേശം റോഡ് സേഫ്റ്റി അതോറിറ്റി പരിഗണിച്ചതോടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ഉചിതമായ ഇടങ്ങളിൽ കൈവരി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
നടപ്പാതകളില്ലാത്തതും പൊട്ടിപ്പൊളിഞ്ഞ സ്ലാബും നഗരത്തിലെ കാൽനടയാത്രയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു.
കാൽനട യാത്രക്കാരിൽ പ്രായമായവർക്കും ശാരീരിക പരിമിതിയുള്ളവർക്കും കൂടി ഗുണകരമാകുന്ന തരത്തിലുള്ള പദ്ധതിയാണ് ആവിഷ്കരിച്ചതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
ഫുട്പാത്തുകളിൽ വ്യാപാരവും അനുവദിക്കില്ല. കൈയേറ്റങ്ങൾ ഒഴിവാക്കിയാണ് ഓടനിർമാണം.
നഗരത്തിലെ നടപ്പാതകളിൽ പലപ്പോഴും കൊടിതോരണങ്ങളും പരസ്യബോർഡുകളും സ്ഥാപിക്കുന്നത് വഴിയാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
ഇത്തരത്തിൽ കൊടികൾ സ്ഥാപിച്ച അധ്യാപക സംഘടനയ്ക്ക് 2.5 ലക്ഷം രൂപ നഗരസഭ പിഴയിട്ടിരുന്നു. മാസങ്ങൾക്ക് മുൻപാണ് ഈ സംഭവം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

