കല്ലൂപ്പാറ ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിൽ പുതുശേരി കവലയ്ക്കു സമീപം പൈപ്പിലെ ചോർച്ച പരിഹരിക്കാനെടുത്ത കുഴിയിൽ ടാറിങ് നടത്തിയില്ല. വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നതായി പരാതി.
പുതുശേരി കവലയോടു ചേർന്നുള്ള വളവിനടുത്താണ് കുഴി അപകടക്കെണിയാകുന്നത്. ആഴ്ചകൾക്ക് മുൻപാണ് പൈപ്പ് അറ്റകുറ്റപ്പണികൾക്കായി ടാറിങ് വെട്ടിപ്പൊളിച്ചത്. താഴ്ചയിലുള്ള കുഴിയായതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളെ അപകടത്തിൽപെടുത്താം.
റോഡിൽ മറ്റിടങ്ങളിൽ തകർച്ചയില്ലാത്തതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് ചതിക്കുഴിയാണിത്. കുഴിയിൽ കോൺക്രീറ്റോ, ടാറിങ്ങോ നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]