കൊടുമൺ ∙ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിലും പുല്ലാട് ഉപജില്ല 173 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 23 സ്വർണവും 13 വെള്ളിയും 11 വെങ്കലവും പുല്ലാട് നേടി.
97 പോയിന്റുമായി 2ാം സ്ഥാനം പത്തനംതിട്ടയ്ക്കാണ്. 9 സ്വർണവും 7 വെള്ളിയും 11 വെങ്കലവും പത്തനംതിട്ടയ്ക്ക് ലഭിച്ചു.
73 പോയിന്റുമായി തിരുവല്ല മൂന്നാമതാണ്. 3 സ്വർണവും 12 വെള്ളിയും 12 വെങ്കലവും തിരുവല്ലയ്ക്ക് ലഭിച്ചു.
സ്കൂൾ വിഭാഗത്തിൽ സെന്റ് ജോൺസ് എച്ച്എസ്എസ് ഇരവിപേരൂർ 100 പോയിന്റുമായി മുന്നിട്ടു നിൽക്കുന്നു. 16 സ്വർണവും 6 വെള്ളിയും 2 വെങ്കലവും നേടി.
രണ്ടാമത് 51 പോയിന്റുമായി എംടി എച്ച്എസ് കുറിയന്നൂരാണ്. 5 സ്വർണവും 6 വെള്ളിയും 8 വെങ്കലവും കുറിയന്നൂർ നേടി. മൂന്നാമത് 30 പോയിന്റുമായി എംഎസ് എച്ച്എസ്എസ് റാന്നിയാണ്.
4 സ്വർണവും 3 വെള്ളിയും ഒരു വെങ്കലവും റാന്നിക്കു ലഭിച്ചു.
മേളയ്ക്ക് ഇന്ന് സമാപനം
പഞ്ചായത്ത് സ്റ്റേഡിയത്തിൽ 2 ദിവസമായി നടന്നു വരുന്ന കായികമേള ഇന്ന് സമാപിക്കും. വൈകിട്ട് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
കെ.യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും.
പോയിന്റ് നില സ്കൂൾ അടിസ്ഥാനത്തിൽ
(സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ)
1. സെന്റ് ജോൺസ് എച്ച്എസ്എസ് ഇരവിപേരൂർ 16, 6, 2, ആകെ പോയിന്റ് 100
2.
എംടിഎച്ച്എസ് കുറിയന്നൂർ 5,6,8, പോയിന്റ് 51 3. എംഎസ്എച്ച്എസ്എസ് റാന്നി 4, 3, 1, പോയിന്റ് 30 4.
ഗവ. എച്ച്എസ് കോന്നി 4,2,0 പോയിന്റ് 26 5.
എസ്വിജിവിഎച്ച് എസ്എസ് കിടങ്ങന്നൂർ 2,4,3, പോയിന്റ് 25
ഉപജില്ലാ പോയിന്റ് നില
1. പുല്ലാട് 23, 13, 11 പോയിന്റ് 173.
2. പത്തനംതിട്ട
9, 7, 11, പോയിന്റ് 97. 3.
തിരുവല്ല 3, 12, 12, പോയിന്റ് 73 4. റാന്നി 7, 7, 6, പോയിന്റ് 69 5.
കോന്നി 6, 4, 2, പോയിന്റ് 44
മെമന്റോ നൽകും
∙ ജില്ലാ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഹൈസ്ക്കൂളിന് നൽകാൻ വോളിബോൾ നാഷനൽ റഫറിയായിരുന്ന ജോർജ് ഫിലിപ്പിന്റെ പേരിൽ ഏർപ്പെടുത്തിയ മെമന്റോ ഇന്ന് 11.30ന് കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ സംഘാടകസമിതിയെ ഏൽപ്പിക്കുമെന്നു ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ സെക്രട്ടറി സലിം പി.ചാക്കോ അറിയിച്ചു.
കായികമേളയുടെ ഫണ്ട് കൂട്ടി കൂളായി സംഘാടകർ
കൊടുമൺ ∙ കായികമേളയുടെ ഫണ്ട് വർധിപ്പിച്ചത് സംഘാടകർക്ക് ആശ്വാസകരമായി. കായികാധ്യാപക സമരത്തിന്റെ പ്രധാന ആവശ്യം മേളകൾക്കു ഫണ്ട് വർധിപ്പിക്കണം എന്നതായിരുന്നു. മുൻ വർഷങ്ങളിൽ റവന്യു ജില്ലാ മത്സരങ്ങൾ ഏറ്റെടുക്കുന്ന സെക്രട്ടറിമാർക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക ബാധ്യത ഉണ്ടാകുമായിരുന്നു. ജില്ലയിൽ 3 ലക്ഷം രൂപ മാത്രമായിരുന്നു 38 ഗെയിമുകളും അത്ലറ്റിക്സും നടത്തുന്നതിന് അനുവദിച്ചിരുന്നത്.കായികാധ്യാപക സംഘടനയുടെ ഇടപെടൽ മൂലം 3 ലക്ഷം എന്നത് അഞ്ചര ലക്ഷം രൂപയായി അനുവദിച്ചിട്ടുണ്ട്.
എന്നാൽ, വർഷങ്ങളായി ഇതു പറയുന്നതല്ലാതെ ഓരോ വർഷവും തുക അനുവദിച്ചു കിട്ടാറില്ലെന്നു സംഘാടകർ പറയുന്നു.
ഫുഡിന് നോ കോംപ്രമൈസ്
കൊടുമൺ ∙ ജില്ലയുടെ ഭാവി കായികതാരങ്ങൾക്ക് ഇഷ്ടഭോജ്യവുമായി ഭക്ഷണക്കമ്മിറ്റി. ആദ്യ 2 ദിനങ്ങൾ ചോറും ചിക്കൻകറിയും നാലിനം പച്ചക്കറി വിഭവങ്ങളും സാമ്പാറും മോരു കറിയും.
പഞ്ചായത്തംഗം എ.ജി.ശ്രീകുമാർ ചെയർമാനും പന്തളം തോട്ടക്കോണം ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ജോസ് മത്തായി കൺവീനറുമായ ഭക്ഷണക്കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. അധ്യാപകരായ വി.ജി.
കിഷോർ, എസ്.പ്രേം, ഫിലിപ്പ് ജോർജ് എന്നിവർ സഹായത്തിനായി കൂടെയുണ്ട്. സമാപന ദിവസമായ ഇന്ന് ചിക്കൻ ഫ്രൈഡ് റൈസ് മുഖ്യവിഭവമായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]