കൊടുമൺ ∙ ജില്ലാ കായിക മേളയിലെ ആവേശപ്പോരിന് കോരിച്ചൊരിഞ്ഞ മഴ തടസ്സമായി. മഴ തോർന്നപ്പോൾ മത്സരങ്ങൾ പുനരാരംഭിച്ചു. അധികനേരം നീണ്ടില്ല, അതിശക്തമായ പേമാരി ട്രാക്കും ഫീൽഡും വെള്ളത്തിലാക്കി.
സ്റ്റേഡിയത്തിന്റെ കവാടവും വെള്ളക്കെട്ടിൽ മുങ്ങി. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾക്കിടെയാണ് മഴ വീണ്ടും ഇരച്ചെത്തിയത്.
ഈ മത്സരങ്ങളും നിർത്തിവച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും മഴയ്ക്ക് ശമനം ഉണ്ടായില്ല.
മഴയിൽ മൈതാനത്ത് കുടുങ്ങിയ നിലയിലായി മത്സരാർഥികളും അധികൃതരും ഉൾപ്പെടെയുള്ളവർ.
വൈകിട്ട് അഞ്ചരയോടെയാണ് മഴ അൽപം കുറഞ്ഞത്. ശേഷിക്കുന്ന മത്സരങ്ങൾ മാറ്റിവയ്ക്കാൻ സംഘാടകരും തീരുമാനിച്ചു.
മീറ്റിന്റെ ആദ്യ ദിനവും ഉച്ചയ്ക്കുശേഷം മഴയിൽ മുങ്ങിയിരുന്നു. ഡിസ്കസ് ത്രോ ഉൾപ്പെടെ ഇന്നലത്തേക്ക് മാറ്റേണ്ടി വന്നു.
ജൂനിയർ ആൺ വിഭാഗത്തിലെ ഡിസ്കസ് ത്രോ മത്സരം നടത്തിപ്പിനെ കുറിച്ച് പരാതിയും ഉയർന്നുമത്സരത്തിൽ ഒരു റൗണ്ട് പൂർത്തിയായപ്പോഴാണ് ആദ്യ ദിനം മഴയെത്തിയത്. ഇന്നലെ മത്സരം തുടർച്ചയായി നടത്തേണ്ടതിന് പകരം ആദ്യം മുതൽ മത്സരം ആരംഭിച്ചതാണ് പരാതിക്കിടയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]