വെണ്ണിക്കുളം ∙ തടിയൂർ റോഡിൽ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായ്ക്കളുടെ കടിയേൽക്കുമോയെന്ന ഭീതിയിൽ കാൽനടയാത്രക്കാർ.എഴുമറ്റൂർ പഞ്ചായത്ത് ഓഫിസിനും തുണ്ടിയിൽപടിക്കും ഇടയിൽ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കളെ കാണാൻ കഴിയും.
പത്തോളം നായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നതിനാൽ കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഭീതിയിലാണ്. വിദ്യാലയങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾക്കും ഭീഷണിയാണ്.
ഇരുചക്ര വാഹനങ്ങൾക്കു പിന്നാലെ പായുന്നതും പതിവുകാഴ്ചയാണ്.റോഡിന്റെ ഇരുവശങ്ങളിലും പുല്ല് വളർന്നതു കാരണം നായ്ക്കൾ ഇതിനുള്ളിൽ പതുങ്ങി നിന്നാൽപോലും അറിയാനാകാത്ത സ്ഥിതിയാണ്. റോഡ് വക്കിൽ മാലിന്യം തള്ളുന്നതും പ്രദേശത്തു തെരുവുനായ്ക്കൾ വർധിക്കാൻ കാരണമെന്നു നാട്ടുകാർ പരാതിപ്പെടുന്നു. തെരുവുനായ്ക്കളുടെ ശല്യമില്ലാതാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]