
വെച്ചൂച്ചിറ ∙ ജില്ലയിൽ ആദ്യമായി പേവിഷ ബാധയ്ക്കെതിരെ തെരുവു നായ്ക്കൾക്കു കുത്തിവയ്പെടുത്ത് പഞ്ചായത്ത്. വെച്ചൂച്ചിറ പഞ്ചായത്താണ് നാടിനു മാതൃകയായത്. വെച്ചൂച്ചിറയിലും കുന്നത്തും തെരുവു നായ്ക്കൾക്കു പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.
വെച്ചൂച്ചിറയിൽ 5 പേരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് തെരുവു നായ്ക്കൾക്കു പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് എടുക്കാൻ തീരുമാനിച്ചത്.
പട്ടി പിടിത്തത്തിൽ പരിശീലനം ലഭിച്ച കുണ്ടറ സ്വദേശിയായ ലിബിന്റെ നേതൃത്വത്തിലാണ് പ്രത്യേകതരം വല ഉപയോഗിച്ച് തെരുവു നായ്ക്കളെ പിടിച്ചത്.
വെച്ചൂച്ചിറ മൃഗാശുപത്രിയിലെ ഡോ. ആനന്ദിന്റെ നേതൃത്വത്തിൽ ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരായ സുഭാഷ്, രാഹുൽ, അനു, അനുജ കുമാർ, ജാസ്മി എന്നിവരാണ് വാക്സിൻ കുത്തിവച്ചത്. താരതമേന്യ തെരുവ് നായ്ക്കളുടെ എണ്ണം വെച്ചൂച്ചിറ പഞ്ചായത്തിൽ കുറവാണ്.
രാവിലെ 6.30ന് തുടങ്ങി വൈകിട്ട് 5.30 വരെയായിട്ടും 52 നായ്ക്കളെ മാത്രമേ കണ്ടെത്തിയുള്ളൂ.
പൊതുയിടങ്ങളായ സ്കൂൾ, ചന്ത, ബസ് സ്റ്റാൻഡ്, സ്വകാര്യ ഓഡിറ്റോറിയങ്ങളുടെ പരിസരങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കളെ പരതിയിരുന്നു. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക വിനിയോഗിക്കുന്നതെന്നും വളർത്തു നായ്ക്കൾക്കുള്ള കുത്തിവയ്പ് വാർഡുകളിൽ 20 വരെ തുടരുമെന്നും പ്രസിഡന്റ് ഇ.വി.വർക്കി, സ്ഥിരസമിതി അധ്യക്ഷൻ ടി.കെ.ജയിംസ് എന്നിവർ പറഞ്ഞു.
ഇതുവരെ 125 വളർത്തു നായ്ക്കൾക്ക് കുത്തിവയ്പെടുത്തെന്ന് അവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]