
അടൂർ ∙ ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള ദമ്പതികളിൽ നിന്നു പണവും സ്വർണവും തട്ടിയെടുത്ത സ്ത്രീ സമാനമായ മറ്റൊരു കേസിൽ അടൂരിലും അറസ്റ്റിലായി. അടൂർ പള്ളിക്കൽ ചേന്നംപുത്തൂർ തുളസീഭവനിൽ തുളസിയെയാണു (54) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ 10ന് സമാനമായ കേസിൽ തുളസിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് പരാതിക്കാരി അടൂർ പൊലീസിനെ സമീപിച്ചത്.2025 ജനുവരിയിലാണ് സംഭവം. മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി.
തുടർന്ന് ഒരു പവന്റെ സ്വർണ മാല, ആറ് ഗ്രാമിന്റെ രണ്ട് സ്വർണക്കമ്മൽ എന്നിവ മായാദേവിയിൽ നിന്നു കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജി.സന്തോഷ്കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐ നകുലരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]