
റാന്നി ∙ എംഎൽഎ ഫണ്ട് ചെലവഴിച്ച് രാമപുരം ചന്തയുടെ സ്ഥലത്ത് ഇരുനില കെട്ടിടം നിർമിച്ചത് എന്തിന്? 3 വർഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കെട്ടിടം കാണുമ്പോൾ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളും സമീപവാസികളും ചോദിക്കുന്നതാണിത്. റാന്നി പഞ്ചായത്തിന്റെ ചന്തയായിരുന്നു പെരുമ്പുഴ ബസ് സ്റ്റാൻഡിനോടു ചേർന്ന രാമപുരം. 3 പതിറ്റാണ്ടു മുൻപേ ചന്തയുടെ പ്രതാപം നഷ്ടപ്പെട്ടു.
സ്ഥലം തരിശായി കിടക്കുകയായിരുന്നു.
റാന്നി പഞ്ചായത്തിന്റെ എംസിഎഫ് ഇപ്പോൾ ഇവിടെയാണ്.കൂടാതെ പാർക്കിങ് ഗ്രൗണ്ടായും സ്ഥലം ഉപയോഗിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് എംഎൽഎ ഫണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം പണിതത്.
മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ഓഫിസും നീതി മെഡിക്കൽ സ്റ്റോറും ഇവിടെ തുറക്കുമെന്നാണു പറഞ്ഞിരുന്നത്.
എന്നാൽ ഇതുവരെ കെട്ടിടം പ്രയോജനപ്പെടുത്തിയിട്ടില്ല. കാടും പടലും മൂടുകയാണത്.
വെള്ളവും വെളിച്ചവും ഇതുവരെ ക്രമീകരിച്ചിട്ടില്ല. നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നു.
റാന്നി പഞ്ചായത്തിനിത് വിട്ടു കൊടുത്താൽ ഏതെങ്കിലും സർക്കാർ ഓഫിസുകൾക്കോ മറ്റു സ്ഥാപനങ്ങൾക്കോ പ്രയോജനപ്പെടുത്തും. അതിനു നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]