പെരുമ്പെട്ടി ∙ തീരങ്ങൾ ഇടിഞ്ഞുതാഴുന്നു, ആറ്റുതീരങ്ങളിലെ ഭൂവുടമകൾ ആശങ്കയിൽ. മണിമലയാറിന്റെ ഒാരങ്ങളിലാണു തിട്ടയിച്ചിടിൽ വ്യാപകമാകുന്നത്.കഴിഞ്ഞ മൂന്നു പ്രളയങ്ങൾക്കു ശേഷമുള്ള മഴക്കാലങ്ങളിലെ മലവെള്ളപ്പാച്ചിലുകളിൽ ഏക്കറുകണക്കിനു കൃഷിയിടങ്ങളാണ് ആറ്റിലലിയുന്നത്.
ഓരങ്ങളിൽ മുളയും കണ്ടലും കർഷകർ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്കിൽ അടിത്തട്ടിലെ മണ്ണിളകി വടവൃക്ഷങ്ങളടക്കം ആറ്റിൽ പതിക്കുകയാണ്.
മേഖലയിൽ പാലങ്ങളുടെ സമീപന പതയോടു ചേർന്നുവരുന്ന ഭാഗത്തു മാത്രമാണു തീരങ്ങളിൽ നാമമാത്രമായി സംരക്ഷണഭിത്തിയുള്ളത്. എന്നാൽ തൂക്കുപാലങ്ങളുടെ ഓരങ്ങളിൽ ഇല്ല. ആറ്റിലെ സ്ഥിരം തടയണകളുടെ ഇരുവശവും ചിലയിടങ്ങളിൽ 20 മീറ്ററിൽ താഴെ ചെറിയ രീതിയിൽ ജലസംഭരണം ശക്തിപ്പെടുത്താൻ ഭിത്തിയുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗങ്ങളിൽ അധിക സമ്മർദത്തിൽ ജലം ഒഴുകിയെത്തുമ്പോൾ ക്രമാതീതമായി തീരമിടിഞ്ഞ് ആറ്റിൽ പതിക്കുന്നു.
നൂലുവേലിക്കടവ് , പുത്തൂർക്കടവ്, ചന്തക്കടവ്, അങ്ങാടിക്കടവ്, പള്ളിക്കടവ്, തേലപ്പുഴക്കടവുകളുടെ ഒാരങ്ങളിലും സമാനസ്ഥിതിയാണ്.
ഒന്നരയേക്കറിലധികമുണ്ടയിരുന്ന ഭൂമി, ഒരേക്കറിൽ താഴെയായും 27 സെന്റുകാരൻ 11 സെന്റിലേക്കും ചുരുങ്ങിയ സ്ഥിതിയാണിവിടെ. ചിലഭാഗങ്ങളിൽ വീടുകളും കെട്ടിടങ്ങളും അടുത്ത ജലപ്രളയത്തിൽ ആറെടുക്കുമെന്ന സ്ഥിതിയാണ്.
7 വർഷത്തിനിടെ മേഖലയിൽ 9 ഏക്കറിലധികം ഭൂമി ആറെടുത്തതായാണ് പ്രദേശവാസികൾ പറയുന്നത്. ആറ്റുതീരങ്ങളിലെ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അപകടകരമായ മേഖലയിൽ സംരക്ഷണഭിത്തികൾ നിർമിക്കണമെന്നുമാണു തീരദേശകർഷകരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]