
കല്ലൂപ്പാറ ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിലൂടെയുള്ള വാഹനയാത്ര അപകടകരമാക്കി അധികൃതരുടെ അനാസ്ഥ. റോഡിന്റെ വശങ്ങളിൽ കാട് ഉയരത്തിൽ വളർന്നിട്ടും നീക്കുന്നതിനുള്ള നടപടിയില്ലാത്തതാണു യാത്രക്കാരെ അപകടഭീതിയിലാക്കുന്നത്. കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനും ബുദ്ധിമുട്ടേറെയാണ്.വളവുകളിലും കാട് വളർന്നത് അപകടക്കെണിയാണ്.
വാഹനങ്ങൾ വളവു തിരിഞ്ഞെത്തുന്നതു കാണാൻ കഴിയില്ല.
കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ കറുത്തവടശേരിക്കടവ് പാലത്തിന്റെ സമീപനപാതകളിൽ ഉയരത്തിൽ വളർന്നിട്ടുണ്ട്. കല്ലൂപ്പാറ പഞ്ചായത്ത് കരയിലെ സമീപനപാതയുടെ ഇരുവശങ്ങളിലും ഒരാൾ പൊക്കത്തിലേറെയാണുകാട് വളർന്നത്.
ഇടിതാങ്ങികൾ കാണാൻ കഴിയാത്തവിധമാണിത്. പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് റോഡിനു വളവായതും ഭീഷണിയേറെയാണ്.
ഉയരത്തിലുള്ള സമീപനപാതയുടെ ഒരുഭാഗത്തു മാത്രമാണു പൂർണമായും ഇടിതാങ്ങി സ്ഥാപിച്ചിട്ടുള്ളത്.
പുറമറ്റം പഞ്ചായത്ത് കരയിലും കാടുണ്ട്. പാലത്തിലും വളരാൻ തുടങ്ങിയിട്ടുണ്ട്.
കൂടുതൽ ഭാഗത്തേക്കു വ്യാപിച്ചാൽ അപകടങ്ങൾക്കു വഴിതെളിക്കാം. വാഹന ഡ്രൈവർമാർക്കു മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും മറച്ചു വള്ളിപ്പടർപ്പ് നിറഞ്ഞിട്ടുണ്ട്.
അപകടം പതിയിരിക്കുന്ന പാതയായി റോഡിനെ മാറ്റുംവിധമാണു കാട് നിറയുന്നത്.
പാലത്തിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ രാത്രി യാത്ര ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. വഴിവിളക്കിന്റെ അഭാവത്തിൽ പാലത്തിൽനിന്ന് മണിമലയാറ്റിലേക്കു മാലിന്യം തള്ളുന്നതും പതിവാണ്.
റോഡുവശത്ത് വളർന്നുനിൽക്കുന്ന കാട് വെട്ടിമാറ്റി അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]