
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙ കാരികയം, പാമ്പിനി, പടയണിപ്പാറ, കൊടുമുടി പ്രദേശങ്ങളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാളെ വൈദ്യുതി മുടങ്ങും
സീതത്തോട്∙കക്കാട് സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നാളെ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
അഡ്മിഷൻ ആരംഭിച്ചു
പത്തനംതിട്ട
∙ സേക്രഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള കോളജുകളിലേക്ക് അഡ്മിഷൻ തുടങ്ങി. ജിഎൻഎം, ബിഎസ്സി, പിബിഎസ്സി, എംഎസ്സി നഴ്സിങ് കോഴ്സുകൾക്കാണ് പ്രവേശനം ആരംഭിച്ചത്.
2025-26 ഐഎൻസി, കെഎൻസി അംഗീകാരത്തോടൊപ്പം സ്വന്തമായി ആശുപത്രി, ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. ലോൺ സൗകര്യവും ഫീസും തവണകളായി അടക്കാനുള്ള സൗകര്യവും ലഭിക്കും.
ഐഇഎൽടിഎസ്, ഒഇടി പരിശീലനവും ലഭിക്കും. 9379099777
എംബിഎ അഡ്മിഷൻ ഇന്ന്
പത്തനംതിട്ട
∙ എസ്എൻഐടി അടൂർ കോളജിൽ എംബിഎ ഫുൾ ടൈം ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് അഡ്മിഷൻ നടക്കും. 50 ശതമാനം മാർക്കോടെ ബിരുദം പാസായ വിദ്യാർഥികൾക്ക് കെടിയു മാനദണ്ഡ പ്രകാരം പ്രവേശനം ലഭിക്കും.
എസ്സി/എസ്ടി/എസ്ഇബിസി വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് ലഭിക്കും. 9744748000.
മെഡിക്കൽ ക്യാംപ്
കോഴഞ്ചേരി ∙ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.
വർധിച്ചുവരുന്ന ഉദര-കരൾ രോഗങ്ങൾ കണക്കിലെടുത്താണ് ക്യാംപ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോക്ടർ കൺസൽറ്റേഷൻ, ഡയറ്റീഷ്യൻ കൺസൽറ്റേഷൻ, ലാബ് ടെസ്റ്റുകൾ എച്ച്ബിഎസ് എജി, എച്ച്സിവി എബി ഇഎൽഇഎസ്എ, എച്ച്ബി, എൽഎഫ്ടി, പിടി / ഐഎൻആർ, എഫ്എൽപി, എഫ്ബിഎസ്, ഇഎസ്ആർ എന്നീ എട്ടോളം പ്രധാന പരിശോധനകളും ആവശ്യമുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം യുഎസ്ജി ആബ്ഡോമൻ, ഫൈബ്രോസ്കാൻ, എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി എന്നിവയും മറ്റ് പരിശോധനകളും 50 ശതമാനം നിരക്കിളവിൽ ലഭ്യമാകും.
20ന് 9 മുതൽ 3 വരെയാണ് ക്യാംപ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.
9946160000
കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ
തിരുവല്ല ∙ നഗരസഭയിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 22 ന് 10.30 നു നഗരസഭ കൗൺസിൽ ഹാളിൽ അഭിമുഖം നടക്കും. യോഗ്യത: വിമൻസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങിൽ പരിചയം.
ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നഗരസഭ ഓഫിസിൽ 9.30 ന് ഹാജരാകണം.
വെറ്ററിനറി സർജൻ
മല്ലപ്പള്ളി ∙ മൃഗസംരക്ഷണവകുപ്പ് മല്ലപ്പളളി ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കു വെറ്ററിനറി സർജന്റെ ഒഴിവുണ്ട്. 21ന് 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖം നടക്കും.
ഫോൺ: 0468–2322762.
അധ്യാപകർ
കാവുംഭാഗം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്എയുടെ താത്കാലിക ഒഴിവിലേക്ക് ഇന്ന് (16) 10ന് അഭിമുഖം നടക്കും.
ടിടിസി, കെടെക്റ്റ് നിർബന്ധം. അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
8547542671.
സീറ്റൊഴിവ്
മുളക്കുഴ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ പ്ലസ് വൺ കൊമേഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
9447564976.
ഹാൾ ടിക്കറ്റ്
പന്തളം ∙ മൈക്രോ ഐടിഐയിൽ നാളെ നടക്കുന്ന ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് പ്രാക്ടിക്കൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് മൈക്രോ ഐടിഐയിൽ നിന്നു ഇന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9446438028.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]