
അടൂർ∙ സ്വയം കുത്തിപ്പരുക്കേൽപിച്ച ആളിനെയും കൊണ്ടുവന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വീടിനു മുൻപിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കുത്തേറ്റ ആൾക്കും ആംബുലൻസ് ഡ്രൈവർക്കും ഉൾപ്പെടെ 5 പേർക്കു പരുക്ക്. ഇതിൽ 2 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ രാത്രി 9.30ന് അടൂർ ഹൈസ്കൂൾ ജംക്ഷനു സമീപമായിരുന്നു അപകടം.പന്തളം മുളമ്പുഴ മാലേത്ത് ശ്രീകാന്തിനെയും (40) കൊണ്ട് അടൂർ ജനറൽ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് നിയന്ത്രണംവിട്ട് കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ കെ.എം.തങ്കച്ചന്റെ വീടിന്റെ വരാന്തയുടെ ഭാഗത്തേക്ക് ഇടിച്ചുകയറിയത്.
ഈ സമയം വരാന്തയിൽ ആരുമില്ലായിരുന്നതിനാൽ വീട്ടിലെ ആർക്കും അപായമുണ്ടായില്ല.
ഗുരുതരമായി പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പന്തളം സ്വദേശി ബിനു (40), സഹായി പഴകുളം സ്വദേശി മനു (21) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ശ്രീകാന്ത്, പന്തളം മുഴമ്പുഴ സ്വദേശികളായ ശ്രീലക്ഷ്മി (37), ദിലീപ് എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് സ്വയം കുത്തിപ്പരുക്കേൽപിച്ച ശ്രീകാന്തിന് ആംബുലൻസ് അപകടത്തിൽ തലയ്ക്കു പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]