
തണ്ണിത്തോട് ∙ അടവിയിലെ സഞ്ചാരികൾക്ക് ഇനി പുതിയ കുട്ടവഞ്ചിയിൽ സവാരി നടത്താം. ഹൊഗനെക്കലിൽ നിന്ന് എത്തിച്ച കുട്ടവഞ്ചികൾ നീറ്റിലിറക്കുന്നതിന് മുന്നോടിയായി ടാർ തേച്ച് ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയാകുന്നു.ദിവസങ്ങൾക്ക് മുൻപാണ് ഹൊഗനെക്കലിൽ നിന്ന് 25 കുട്ടവഞ്ചികൾ ഇവിടെ എത്തിച്ചത്.
മുളയിൽ നെയ്തെടുക്കുന്ന കുട്ടവഞ്ചിയുടെ പുറംഭാഗത്ത് പ്ലാസ്റ്റിക് ചാക്ക് ഷീറ്റ് ഉറപ്പിച്ച് വരിഞ്ഞുമുറുക്കി ഉറപ്പിച്ചാണ് കൊണ്ടുവരുന്നത്. അടവിയിലെ തുഴച്ചിൽ തൊഴിലാളികൾ ഓരോരുത്തരും അവർക്ക് നൽകിയിരിക്കുന്ന കുട്ടവഞ്ചിയുടെ പുറത്തെ ചാക്ക് ഷീറ്റിന് മുകളിൽ റെയിൻ ഗാർഡ് കോംപൗണ്ട് ഉരുക്കി തേച്ച് ബലപ്പെടുത്തുന്ന ജോലി പൂർത്തിയായി വരുന്നു.
ഇത് ഉണങ്ങിയ ശേഷം പുതിയ കുട്ടവഞ്ചികൾ നീറ്റിലിറക്കും. വനംവകുപ്പ് കോന്നി ഡിവിഷൻ വന വികാസ ഏജൻസിയുടെ കീഴിലാണ് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്.
ഹൊഗനെക്കലിൽ നിന്ന് കുട്ടവഞ്ചികളെത്തിച്ചാണ് 10 വർഷം മുൻപ് കല്ലാറ്റിലെ മുണ്ടോംമൂഴി ബംഗ്ലാവ് കടവിൽ കുട്ടവഞ്ചി സവാരി ആരംഭിക്കുന്നത്. തുടക്ക കാലങ്ങളിൽ 6 മാസം കൂടുമ്പോൾ പുതിയ കുട്ടവഞ്ചികളെത്തിച്ചിരുന്നു.ഒരു വർഷം മുൻപ് കൊണ്ടുവന്ന 25 കുട്ടവഞ്ചികളാണ് നിലവിൽ ഇവിടെ ഉപയോഗിച്ചുവരുന്നത്.
കുട്ടവഞ്ചികൾ നാശാവസ്ഥയിലായതോടെ പുതിയ കുട്ടവഞ്ചികൾ എത്തിക്കണമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിക്കാൻ വൈകുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]