
വെച്ചൂച്ചിറ ∙ താന്നിക്കാപുഴയിൽ ടാപ്പിങ് തൊഴിലാളി നേരിൽക്കണ്ട വന്യജീവിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.
ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ അനുമതി നൽകിയതിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്. വന്യജീവിയുടെ സാന്നിധ്യം പ്രകടമായി 24 മണിക്കൂറിനുള്ളിൽ കൂട് വയ്ക്കാൻ അനുമതി ലഭിച്ചത് ചരിത്രമാണെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
വെച്ചൂച്ചിറ പഞ്ചായത്തിലെ നവോദയ–പെരുന്തേനരുവി റോഡിനോടു ചേർന്ന് താന്നിക്കാപുഴയിലെ വിമുക്തഭട
സഹകരണ സംഘത്തിന്റെ തോട്ടത്തിലാണ് തിങ്കളാഴ്ച രാവിലെ 6.15ന് ജീവിയെ കണ്ടത്. ടാപ്പിങ് തൊഴിലാളിയായ രാജൻ പ്ലാസ്റ്റിക് നീക്കി റബർ വെട്ടാൻ തുടങ്ങിയപ്പോൾ മുകളിലത്തെ കയ്യാലയിൽ കിടന്നിരുന്ന ജീവി എഴുന്നേൽക്കുകയായിരുന്നു. 10 അടി അകലെ ജീവിയെ കണ്ട
രാജൻ ഓടി രക്ഷപ്പെട്ടു.
കാൽപാടുകൾ പരിശോധിച്ച് ഇതു പുലിയെന്നു വനപാലകർ പറയുമ്പോൾ കടുവയാണെന്നാണ് നാട്ടിലെ സംസാരം. ഇതേ തുടർന്നാണ് കൂടു വയ്ക്കാൻ എംഎൽഎ നിർദേശിച്ചത്.ഉച്ചകഴിഞ്ഞ് മൂന്നരയോടെ റാന്നി വനം റേഞ്ച് ഓഫിസർ ബി.ആർ.ജയന്റെ നേതൃത്വത്തിൽ കരികുളം വനം സ്റ്റേഷനിലെയും വനപാലകരും ദ്രുതകർമ സേനയും ചേർന്ന് കൂട് സ്ഥലത്തെത്തിച്ചു.
നാട്ടുകാരുടെ സഹകരണത്തോടെ ജീവിയെ കണ്ട
സ്ഥലത്തെത്തിച്ചു സ്ഥാപിച്ചു. ഇരയായി നായയെയും കൂട്ടിൽ കെട്ടിയിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വർക്കി, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ ടി.കെ.ജയിംസ്, സിറിയക് തോമസ്, നിഷ അലക്സ്, എസ്.രമാദേവി, പ്രസന്നകുമാരി, സിപിഎം നേതാവ് ആർ വരദരാജൻ എന്നിവരും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]