ഏനാത്ത് ∙ ഏത്തക്കുലയുടെ വിളവിൽ നല്ലകാലം. വിലയിൽ കർഷകന് കഷ്ടകാലം.
ഏത്തക്കുല ഉൽപാദനത്തിൽ വർധനവുണ്ടായപ്പോൾ വിലയുടെ കാര്യത്തിൽ സമയദോഷമെന്ന് കർഷകർ. സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തയ്ക്കായുടെ പരമാവധി വില 30 രൂപ.
ലേലം വിളി തുടങ്ങുന്നതാകട്ടെ 20 രൂപയിൽ നിന്ന്. 30 രൂപയിലെത്തി കഴിഞ്ഞാൽ ലേലം ഉറപ്പിക്കേണ്ട
സ്ഥിതിയാണ്. ഏത്തയ്ക്കായുടെ വലുപ്പം കുറഞ്ഞാൽ 20 രൂപയ്ക്ക് വില ഉറപ്പിക്കേണ്ടി വരും.
കഴിഞ്ഞ ഒരു മാസക്കാലമായി ഗുണമേന്മയുള്ള ഏത്തക്കുലയ്ക്ക് കർഷകന് കിട്ടുന്ന പരമാവധി വില 30 രൂപയാണ്.
ഉൽപാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ വില 40 രൂപയ്ക്ക് മുകളിൽ നിൽക്കണമെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ വിപണിയിൽ നടൻ ഏത്തക്കുലയുടെ വരവ് ഉയർന്നിട്ടുണ്ട്. ജില്ലയിലെ സ്വാശ്രയ കർഷക വിപണികളിൽ വിപണി ദിവസം ശരാശരി 2000 കിലോ വരെ എത്തക്കുല കർഷകർ എത്തിക്കുന്നുണ്ട്.
കോന്നി വകയാർ വിപണിയിൽ 3000 കിലോ വരെ സംഭരിക്കുന്നു.
തൊട്ടു പിന്നിലായി കുളനട, പള്ളിക്കൽ, മാഞ്ഞാലി വിപണികളുമുണ്ട്. 40 രൂപയെങ്കിലും വില ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി കർഷകർ പറഞ്ഞു.
കഴിഞ്ഞ വർഷം ഈ സമയം 85 രൂപ വരെ വിലയുണ്ടായിരുന്നു. ഉൽപാദന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ വില താഴ്ന്നത് കർഷകർക്ക് തിരിച്ചടിയാണ്.
വിലക്കുറവോടെ മറുനാടന്റെ വരവ് ഉപ്പേരി വിപണിയിൽ നാടന്‍ സ്ഥാനമില്ലാതാക്കി.
നാടന്റെ ഉൽപാദനം കൂടിയാൽ നഷ്ടം നേരിട്ട് വിൽക്കുകയല്ലാതെ കർഷകന് വേറെ വഴിയില്ല. നേന്ത്രപ്പഴത്തിന് 30 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും തറവിലയുടെ പ്രയോജനമൊന്നും വില താഴുന്ന അവസരത്തിൽ ലഭിക്കാറില്ലെന്ന് കർഷകർ പറഞ്ഞു.
കാർഷിക വിളകളുടെ ഉൽപാദനം കൂടിയാൽ മൂല്യവർധിത ഉൽപന്നനിർമാണമെന്നതും സാധാരണ കർഷകന് അപ്രാപ്യമാണ്. ഇതിനായി കൂട്ടായ്മകളോ സംരംഭങ്ങളോ ഇല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

