പത്തനംതിട്ട ∙ ജില്ലയിൽ ഈ വർഷത്തെ നീർപ്പക്ഷി കണക്കെടുപ്പ് പൂർത്തിയായപ്പോൾ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനത്തോളം കുറവ്.
കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക കലണ്ടറിൽ മാറ്റങ്ങളുണ്ടാകുന്നത് ജില്ലയിലെ നീർത്തടങ്ങളെയും പക്ഷി വൈവിധ്യത്തെയും സ്വാധീനിക്കുന്നതായി വിലയിരുത്തൽ.
ജില്ലയിലെ 10 നീർത്തടങ്ങളിൽ 10, 11 തീയതികളിലായി നടന്ന ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിലെ വിവരങ്ങളിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. 58 പേർ പങ്കെടുത്ത കണക്കെടുപ്പിൽ 50 ഇനങ്ങളിലായി 3766 നീർപ്പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി.
കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 6170 നീർപ്പക്ഷികളെ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. സർവേയിൽ ആകെ 128 ഇനം പക്ഷികളെ കണ്ടെത്തിയെന്ന് കോഓർഡിനേറ്റർ അനീഷ് ശശിദേവൻ പറഞ്ഞു.
നീർത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം വിലയിരുത്തുന്നതിനും ദേശാടകരും സ്ഥിരവാസികളുമായ നീർപ്പക്ഷികളുടെ സ്ഥിതി മനസ്സിലാക്കുന്നതിനുമായി എല്ലാ വർഷവും ജനുവരിയിലാണ് ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ് നടത്തുന്നത്.
ജില്ലയിൽ കരിങ്ങാലി പുഞ്ചയുടെ ചേരിക്കൽ ഭാഗം, പൂഴിക്കാട് ഭാഗം, മാവരപ്പുഞ്ച, വള്ളിക്കോട് പുഞ്ച, ഉളനാട് പോളച്ചിറ, ആറൻമുള- നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച, അപ്പർ കുട്ടനാടിന്റെ ഭാഗങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ എന്നിങ്ങനെ പത്തിടങ്ങളിലായിരുന്നു കണക്കെടുപ്പ്.
വനംവകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെയും പത്തനംതിട്ട ബേഡേഴ്സിന്റെയും നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, പന്തളം എൻഎസ്എസ് കോളജ്, പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും കണക്കെടുപ്പ് സംഘങ്ങളിൽ അംഗങ്ങളായി.
വനം വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം അസി.കൺസർവേറ്റർ ബി.രാഹുൽ, റേഞ്ച് ഓഫിസർമാരായ ഷുഹൈബ്, മുഹമ്മദ് സബീർ, പത്തനംതിട്ട
ബേഡേഴ്സ് കോഓർഡിനേറ്റർ ഹരി മാവേലിക്കര, പ്രസിഡന്റ് ജിജി സാം, അനീഷ് ശശിദേവൻ എന്നിവർ നേതൃത്വം നൽകിയ കണക്കെടുപ്പിൽ ഹരികുമാർ മാന്നാർ, പ്രദീപ് അയ്മനം, റോബിൻ സി.കോശി, ആദർശ് അജയ്, ബ്രൈറ്റ് റോയ്, ഹരി മാവേലിക്കര, അനീഷ് ശശിദേവൻ, സിജു ജോസഫ് എന്നിവർ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവേ സംഘങ്ങളെ നയിച്ചു.
പ്രധാന ദേശാടകർ
ദീർഘദൂരദേശാടകരായ വരി എരണ്ട, ചതുപ്പൻ, പൊൻമണൽക്കോഴി, പച്ചക്കാലി, ആറ്റുമണൽക്കോഴി, കുരുവി മണലൂതി, ടെമ്മിങ്ക് മണലൂതി, വലിയ മോതിരക്കോഴി, ബഹുവർണ്ണമണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, പട്ടവാലൻ ഗോഡ്വിറ്റ്, കരി ആള, മഞ്ഞവാലുകുലുക്കി, വലിയ പുള്ളിപ്പരുന്ത്, കരിതപ്പി, എന്നിങ്ങനെയുള്ള 21 ജാതി ദീർഘദൂര ദേശാടകരെയും ലഘുദേശാടകരായ പവിഴക്കാലി, ചായമുണ്ടി എന്നിവയെയും കണക്കെടുപ്പിൽ രേഖപ്പെടുത്തി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

