ശബരിമല ∙ തിരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള തിരിച്ചടിയായതായും ആഗോള അയ്യപ്പസംഗമം വേണ്ടത്ര ഗുണം ചെയ്തില്ലെന്നും എൽഡിഎഫ് വിലയിരുത്തുമ്പോൾ എസ്ഐടി അന്വേഷണത്തിന്റെ ഭാവി എന്താകുമെന്നാണു തീർഥാടകരുടെ ഇടയിലെ പ്രധാന ചർച്ച. അന്വേഷണം ഉന്നതരിലേക്കു പോകുമോ? പ്രതിയാക്കിയ ദേവസ്വം ഉദ്യോഗസ്ഥരിൽ എത്തി അവസാനിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സ്വർണക്കൊള്ളയിൽ ഉന്നതർക്കു പങ്കുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ പുറത്തു കൊണ്ടുപോകണമെങ്കിൽ ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്നും നിലവിൽ പ്രതികളായവർക്കു മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുതെന്നുമാണു അന്വേഷണ ഉദ്യോഗസ്ഥർക്കു കോടതി നൽകിയ നിർദേശം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു എന്നിവരെ സിപിഎം തള്ളിപ്പറയുകയോ അവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പ് കഴിയും വരെ മറ്റ് അറസ്റ്റുകൾ ഉണ്ടാകാതെ എസ്ഐടിയുടെ മേൽ സമ്മർദം ചെലുത്തി അന്വേഷണം തണുപ്പിക്കാൻ സിപിഎമ്മിനും സർക്കാരിനും കഴിഞ്ഞു. സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിച്ചതായാണു പാർട്ടി വിലയിരുത്തുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ദേവസ്വം ബോർഡ് മുൻപ്രസിഡന്റുമാർ, മുൻ അംഗങ്ങൾ, മുൻദേവസ്വം മന്ത്രിമാർ എന്നിവരിലേക്ക് അന്വേഷണം നീളുന്നത് എൽഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.
അതിനാൽ ഇനിയും കൂടുതൽ നേതാക്കൾ അറസ്റ്റിലാകാതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതയാണ് തീർഥാടകരുടെ ഇടയിലെ പ്രധാന സംസാരം. പകരം കേസിൽ പ്രതികളായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ എന്നിവരുടെ അറസ്റ്റ് ചെയ്ത് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതായി വരുത്തിത്തീർക്കാനാണ് എസ്ഐടിയുടെ അടുത്ത നീക്കം.
അപ്പോഴും അന്വേഷണം ഉന്നതരിലേക്ക് എത്തില്ലെന്നാണു ഭക്തർ കരുതുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

