മല്ലപ്പള്ളി ∙ തിരുവല്ല റോഡിന്റെ തുടക്കഭാഗത്ത് വാഹനങ്ങൾക്ക് അപകടക്കെണിയായി കുഴികൾ വീണ്ടും രൂപപ്പെട്ടു.അടുത്തടുത്തായി രൂപപ്പെട്ടിരുന്ന കുഴികൾ ടാറിങ് മിശ്രിതം ഉപയോഗിച്ച് ഒന്നരമാസം മുൻപു പൊതുമരാമത്ത് അധികൃതർ അടച്ചിരുന്നു. എന്നാൽ, ഇപ്പോൾ അതെല്ലാം ഇളകി.
നേരത്തെയും ടാറിങ് മിശ്രിതം ഉപയോഗിച്ചു കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽതന്നെ ഇളകിയിരുന്നു. രണ്ടുതവണയും നാമമാത്രമായ രീതിയിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
ഇതാണു വീണ്ടും കുഴികൾ രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.
കോഴഞ്ചേരി, ആനിക്കാട് എന്നീ റോഡുകളിൽനിന്ന് എത്തുന്ന വാഹനങ്ങൾക്കു കുഴികൾ അപകടക്കെണിയാണ്. വേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിലകപ്പെട്ടും അപകടമുണ്ടാകാം.
വാഹനങ്ങളെ അപകടക്കെണിയിലാക്കുന്ന കുഴികളിൽ ശരിയാംവിധം അറ്റകുറ്റപ്പണികൾ നടത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

