പത്തനംതിട്ട ∙ നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് സമീപം റോഡിലെ സീബ്രാലൈനിലെ വരകളേറെയും മാഞ്ഞു.
മറ്റിടങ്ങളിൽ വര കാണാനുമില്ല. വാഹനത്തിരക്കേറിയ ഇവിടെ സമീപമുള്ള റോഡിലൂടെ കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കണമെങ്കിൽ പെടാപ്പാടുപെടണം.
അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങളേറെയും സിവിൽ സ്റ്റേഷൻ ഭാഗത്തുകൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നതിനാൽ റോഡിൽ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്.
ഇതിനിടയിലൂടെവേണം കാൽനട യാത്രികർക്ക് മറുവശത്തെത്താൻ.
വിദ്യാർഥികളും സിവിൽ സ്റ്റേഷനിൽ എത്തേണ്ട പ്രായമായവരും റോഡ് കടക്കാനായി ബുദ്ധിമുട്ടുന്നു.
കഴിഞ്ഞദിവസം റോഡ് മുറിച്ചുകടന്ന വയോധികന് നേരെ വാഹനം പാഞ്ഞടുത്തങ്കിലും അപകടത്തിൽ പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനങ്ങൾ നിയന്ത്രിക്കാനായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടേറെയാണ്.
സീബ്രാലൈനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]