സീതത്തോട് ∙ ഗവി റൂട്ടിൽ വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യമൃഗങ്ങളുടെ ജീവനു ഭീഷണിയാകുന്നു. ഗവിയിലേക്കു ദിവസവും നൂറ് കണക്കിനാളുകളാണ് എത്തുന്നത്.
പ്ലാസ്റ്റിക്കും ഭക്ഷണ സാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും ഒരു മടിയുമില്ലാതെയാണ് സഞ്ചാരികൾ കാട്ടിൽ ഉപേക്ഷിക്കുന്നത്. ഇവ വന്യമൃഗങ്ങൾ കഴിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ 25ൽ അധികം വ്യൂ പോയിന്റുകളാണ് ഉള്ളത്.
പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കാൻ എല്ലാ വ്യൂ പോയിന്റുകളിലും മതിയായ ക്രമീകരണം ഒരുക്കാത്തതാണ് പെരുവഴിയിൽ ഇവ ഉപേക്ഷിക്കാൻ കാരണമെന്നാണ് പരാതി. സംഭരിക്കുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാനും അധികൃതർ തയാറാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കൊണ്ടുവരുന്ന ഉപ്പ് കലർന്ന ഭക്ഷണ സാധനങ്ങൾ വന്യമൃഗങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്.
ചെറുതും വലുതുമായ എല്ലാ മൃഗങ്ങളും പ്ലാസ്റ്റിക് കവർ അടക്കം തിന്നും. ഇവ ദഹിക്കാതെ ആഴ്ചകൾക്കുള്ളിൽ മരണപ്പെടുന്ന സാഹചര്യമാണുള്ളത്.
സഞ്ചാരികൾക്കു നൽകുന്ന പ്രവേശന ടിക്കറ്റുകളിൽ പ്ലാസ്റ്റിക് മാലിന്യം കൃത്യമായി നിക്ഷേപിക്കണമെന്നു നിർദേശം ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കാറില്ലെന്നാണ് വനപാലകർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]