ഏനാത്ത് ∙ മഴക്കാലത്ത് മിനി ഹൈവേയിൽ ദുരിതയാത്ര. ഓടയില്ലാത്ത റോഡിൽ വെള്ളക്കെട്ടു പതിവാണ്.
ഇപ്പോൾ ജലവിതരണ പദ്ധതിയുടെ ഭാഗമായി പൈപ് സ്ഥാപിക്കുന്ന ജോലികൾ തുടരുന്നതിനാൽ റോഡ് ചെളിക്കുളമായി. ഏഴംകുളത്തിനും ഏനാത്തിന് ഇടയിലാണ് ജോലി തുടരുന്നത്.
പൈപ് സ്ഥാപിച്ച ശേഷം ഉടൻ തന്നെ കുഴി മൂടുന്നുണ്ടെങ്കിലും പൈപ് സ്ഥാപിച്ചിടത്ത് കാൽനട യാത്രയ്ക്കിക്കിടമില്ലാത്ത വിധം മൺകൂനയാണ്.
ആഴത്തിൽ കുഴിയെടുത്താണ് വലുപ്പമുള്ള കുഴൽ സ്ഥാപിക്കുന്നത്.
രണ്ടു ദിവസമായി ശക്തമായ മഴ കാരണം മണ്ണൊലിച്ചു റോഡിലേക്കിറങ്ങിയ നിലയിലാണ്. വെള്ളക്കെട്ട് പതിവായ കൈതമുക്കിൽ കാൽനട
യാത്രയും പ്രയാസത്തിലായി. ഇവിടെ റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകാൻ ഇടമില്ല.
പൈപ് സ്ഥാപിച്ചിടത്തെ മണ്ണ് വെള്ളത്തിലായതോടെ റോഡരികിൽ ചെളി നിറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

