ഭിന്നശേഷി കുട്ടികൾക്കായി ഫിസിയോതെറപ്പി സെന്റർ:
ജണ്ടായിക്കൽ ∙ വടശേരിക്കര പഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി കരിമ്പാനംകുഴിയിൽ ഫിസിയോതെറപ്പി സെന്റർ ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഫിസിയോതെറപ്പിസ്റ്റിന്റെ സേവനം ലഭിക്കും.
റാന്നി, അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, പെരുനാട് എന്നീ പഞ്ചായത്തുകളിലുള്ളവർക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് സെക്രട്ടറി അറിയിച്ചു.
ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്
തിരുവല്ല∙ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ജില്ലാ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പും ഓപ്പൺ സിലക്ഷൻ ട്രയൽസും 20നും 21നും വെണ്ണിക്കുളം ബഥനി അക്കാദമിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിനെ ഇതിൽനിന്നു തിരഞ്ഞെടുക്കും.
പിഡിബിഎയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകൾ/സ്ഥാപനങ്ങൾ 16ന് മുൻപ് ടീമുകളുടെ വിവരം അറിയിക്കണം. 9048325546.
പരിശീലനം ഇന്നു മുതൽ
പത്തനംതിട്ട
∙ എസ്ബിഐ ആർഎസ്ഇടിഐയുടെ നേതൃത്വത്തിൽ റാന്നി സെന്റ് തോമസ് കോളജിൽ നടത്തുന്ന 6 ദിവസത്തെ മെഴുകുതിരി, ബോക്കെ, നെറ്റിപ്പട്ടം നിർമാണ പരിശീലനം ഇന്ന് ആരംഭിക്കും. പ്രായപരിധി 18-55.
റജിസ്ട്രേഷന്: 8547932556.
അധ്യാപക ഒഴിവ്
അടൂർ ∙ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 22ന് രാവിലെ 10ന് ഹൈസ്കൂൾ വിഭാഗം ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകളുമായി ഹാജരാകണം.
വെച്ചൂച്ചിറ ∙ വെൺകുറഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ് എന്നീ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഒക്ടോബർ 6ന് അഭിമുഖം.
സീറ്റൊഴിവ്
മല്ലപ്പള്ളി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കോഴഞ്ചേരി, മല്ലപ്പള്ളി സെന്ററുകളിൽ ദ്വിവർഷ ഫാഷൻ ഡിസൈനിങ് കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്.
എസ്എസ്എൽസിക്കാർക്കും അപേക്ഷിക്കാം. 8547521277. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]