
ഇന്ന്
∙ബാങ്ക് അവധി
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
മാറ്റിവച്ച പിഎസ്സി ഒഎംആർ പരീക്ഷ 25ന്
പത്തനംതിട്ട∙ ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (സിവിൽ) നേരിട്ടുളള നിയമനം, പിഡബ്ല്യുഡി /ഇറിഗേഷൻ (കാറ്റഗറി നമ്പർ 008/2024), ഓവർസീയർ ഗ്രേഡ് 3 (സിവിൽ) എസ്ടി വിഭാഗത്തിനുളള സ്പെഷൽ റിക്രൂട്ട്മെന്റ് – ഇറിഗേഷൻ (കാറ്റഗറി നമ്പർ 293/2024), ട്രേഡർ -നേരിട്ടുളള നിയമനം -കെഎസ്ഡിസി ഫോർ എസ്സി /എസ്ടി (കാറ്റഗറി നമ്പർ 736/2024) തസ്തികകളുടെ തിരഞ്ഞെടുപ്പിന് ജൂലൈ 23ന് നടക്കേണ്ടിയിരുന്ന ഒഎംആർ പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. പഴയ തീയതിയിലുളള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.
വെബ്സൈറ്റ്: www.keralapsc.gov.in. ഫോൺ: 0468 2222665.
പരീക്ഷ നാളെ
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ 732/2024) ഇൻ പ്രിസൺ ആൻഡ് കറക്ഷനൽ സർവീസസ് തസ്തികയുടെ ജൂലൈ 22 ന് നടക്കേണ്ടിയിരുന്ന ഒഎംആർ പരീക്ഷ നാളെ 7.15 മുതൽ 9.15 വരെ നടത്തും.
പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. പുതുക്കിയ തീയതിയിലെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.
വെബ്സൈറ്റ്: www.keralapsc.gov.in.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട∙ ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലാർക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 207/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന റാങ്ക് പട്ടിക 2025 ഓഗസ്റ്റ് 1ന് റദ്ദായതായി ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു.
0468 2222665.
പ്രവേശന തീയതി നീട്ടി
സ്കോൾ കേരള മുഖേന തിരഞ്ഞെടുക്കപെട്ട സർക്കാർ /എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ ഡിസിഎ 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 12 വരെയും നീട്ടി.
വെബ്സൈറ്റ്: www.scolekerala.org
കൂൺ കൃഷി പരിശീലനം
തിരുവല്ല ∙ വൈഡബ്ല്യൂസിഎയും ചെങ്ങന്നൂർ കൂൺകൃഷി പരിശീലനകേന്ദ്രവും (എംആർഡിഒ) ചേർന്നു നടത്തുന്ന കൂൺ കൃഷി പരിശീലനം 25നു 10 മുതൽ 2 വരെ വൈഡബ്ല്യുസിഎ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ 18നു മുൻപ് 8089923081 നമ്പറിൽ റജിസ്റ്റർ ചെയ്യണം.
അഭിമുഖം 18ന്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ സെക്യുരിറ്റി (ബോയ്സ് ഹോസ്റ്റലിലേക്ക്), ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്) എന്നിവരുടെ ഒഴിവുണ്ട്. 18ന് യഥാക്രമം 10നും 12നും അഭിമുഖം നടക്കും.
ഫോൺ: 0469–2678983.
കൂൺ കൃഷി പരിശീലനം
തിരുവല്ല ∙ വൈഡബ്ല്യൂസിഎയും ചെങ്ങന്നൂർ കൂൺകൃഷി പരിശീലനകേന്ദ്രവും (എംആർഡിഒ) ചേർന്നു നടത്തുന്ന കൂൺ കൃഷി പരിശീലനം 25നു 10 മുതൽ 2 വരെ വൈഡബ്ല്യുസിഎ ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ 18നു മുൻപ് 8089923081 നമ്പറിൽ റജിസ്റ്റർ ചെയ്യണം. .
മെഡിക്കൽ ക്യാംപ്
പത്തനംതിട്ട
∙ മില്ലത്ത് ലൈബ്രറി അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ 17ന് സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. രാവിലെ 9.30ന് നഗരസഭ കൗൺസിലർ എ.അഷറഫ് ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാൻ പേരുകൾ റജിസ്റ്റർ ചെയ്യാം. ഫോൺ: 9447562194.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]