മുറിപ്പാറ ∙ മാനത്തു മഴക്കാറുകണ്ടാൽ കേന്ദ്രീയ വിദ്യാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് വരുന്നതും പ്രതീക്ഷിച്ചു നിൽക്കുന്നവർ ഇറങ്ങി ഓടും. ഏതു സമയത്തും മരക്കൊമ്പുകൾ ഒടിഞ്ഞ് അപകടം ഉണ്ടാകുമെന്ന ആശങ്കയാണ് അവർക്ക്.
മുറിപ്പാറമണ്ണ്– ഊന്നുകൽ റോഡിന്റെ വശത്ത് കോൺക്രീറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. അതിനൊപ്പം ഇതിന്റെ രണ്ട് വശത്തും ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന നിലയിൽ രണ്ട് മരവും ഉണ്ട്.
ഒന്ന് വാകമരം.
രണ്ടാമത്തേത് ബദാം മരമാണ്. വാകമരത്തിന്റെ ശിഖിരം തുടങ്ങുന്ന ഭാഗം കുത്തൽ വീണുതുടങ്ങി. ഇതിന്റെ ശിഖിരങ്ങൾക്കു നല്ല ഉയരമുണ്ട്.
അതിനാൽ കാറ്റടിച്ചാൽ ഒടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്. ബദാം മരവും വലിയ ഉയരത്തിലാണ്.
ഇതിന്റെ ഇല കൊഴിഞ്ഞു നിൽക്കുകയാണ്.കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് ഇവിടെ ബസ് നോക്കിനിൽക്കുന്നവരിൽ കൂടുതലും.
ഊന്നുകൽ റോഡിന്റെ വശങ്ങളിലെ താമസക്കാരും പത്തനംതിട്ട, കുളനട, ഉളനാട് ഭാഗത്തേക്ക് പോകാൻ ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത്. ഒടിഞ്ഞു വീഴാറായ മരം എല്ലാവരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇത് ഒടിഞ്ഞു വീണാൽ ബസ് കാത്തിരിപ്പു കേന്ദ്രം പൂർണമായും തകരും.
റോഡിന്റെ എതിർവശത്ത് ഒരു കടയും വീടും ഉണ്ട്. അതിന്റെ മുകളിലേക്കും വീഴാനുള്ള സാധ്യതയുണ്ട്.
റോഡിന്റെ വശത്തു നിൽക്കുന്ന മരം ആയതിനാൽ വനം വകുപ്പിന്റെ അനുമതി വാങ്ങിയ ശേഷം ചെന്നീർക്കര പഞ്ചായത്താണ് ഇതിനുള്ള നടപടി പൂർത്തിയാക്കേണ്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]