
തണ്ണിത്തോട് ∙ കാട്ടാനയുടെ സാന്നിധ്യമുള്ള റോഡിലേക്ക് വളർന്നുകയറിയ കാടും പുൽച്ചെടികളും വാഹന യാത്രക്കാരെ വലയ്ക്കുന്നു. കോന്നി– തണ്ണിത്തോട് റോഡിൽ പേരുവാലി, മുണ്ടോംമൂഴി ഭാഗങ്ങളിലാണ് റോഡിലേക്ക് വളർന്ന കാടും പുൽച്ചെടികളും ഈറ്റയും യാത്രക്കാർക്ക് ഭീഷണിയാകുന്നത്.മിക്ക ദിവസങ്ങളിലും രാത്രിയും പുലർച്ചെയും റോഡ് പരിസരത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതായിയാത്രക്കാർ പറയുന്നു.
കാടും പുൽച്ചെടികളും വളർന്നതിനാൽ റോഡിലെ വളവുകളിൽ കാട്ടാന മറഞ്ഞു നിന്നാൽ യാത്രക്കാർ അടുത്ത് എത്തുമ്പോഴാകും അറിയുക.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വാഹന യാത്രക്കാർ കാട്ടാനയുടെയും കാട്ടുപന്നിയുടെയും മുൻപിൽപെട്ട സംഭവങ്ങളുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തണ്ണിത്തോട് സ്വദേശിയായ യുവാവ് കോന്നിയിൽ നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോൾ പേരുവാലിക്ക് സമീപം കാട്ടാനക്കൂട്ടത്തിന് മുൻപിൽപെട്ടു. ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിപ്പോയ ശേഷമാണ് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാത്രി പേരുവാലിക്ക് സമീപം തേക്കുതോട് സ്വദേശിയായ യുവാവ് സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
ബൈക്ക് മറിഞ്ഞുവീണ യുവാവ് ഭയന്ന് ഓടുമ്പോൾ വീണ് പരുക്കേറ്റു.
മറിഞ്ഞുവീണ ബൈക്ക് കുത്തിയെറിഞ്ഞ ശേഷമാണ് പന്നി പിൻവാങ്ങിയത്.കാട്ടുമൃഗങ്ങൾക്ക് മറയായി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ റോഡിലേക്ക് വളർന്നു നിൽക്കുന്ന പുൽച്ചെടികളും കാടും ഈറ്റയും വള്ളിപ്പടർപ്പുകളും തെളിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. വനത്തിലൂടെയുള്ള റോഡിൽ പല ഭാഗങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്നും പ്രകാശിക്കുന്ന ബൾബുകൾക്ക് വേണ്ടത്ര പ്രകാശമില്ലെന്നും യാത്രക്കാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]