
വടശേരിക്കര ∙ ടേക്ക് എ ബ്രേക്ക് സ്ഥിരം ‘ബ്രേക്കായോ?’ അടഞ്ഞു കിടക്കുന്ന വഴിയിടം കാണുമ്പോൾ ബ്രേക്കായ ലക്ഷണമാണു കാണുന്നത്. വടശേരിക്കര ടൗണിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയിടത്തിന്റെ കാഴ്ചയാണിത്.മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി റോഡിനോടു ചേർന്ന് ടൗണിലെ ബസ് സ്റ്റോപ്പിലാണ് വഴിയിടം നിർമിച്ചിട്ടുള്ളത്.
പണി പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് മാസങ്ങളോളം കിടന്നിരുന്നു. യാത്രക്കാർക്കായി തുറന്നു കൊടുത്ത് മാസങ്ങൾ പിന്നിടും മുൻപേ ശുചിമുറികൾ ബ്ലോക്കായി.
പിന്നാലെ മലിനജലം പുറത്തേക്കൊഴുകി തുടങ്ങിയിരുന്നു. ചന്ത റോഡ് മലിനമായതോടെ പരാതികൾ വർധിച്ചു.
പിന്നാലെ പഞ്ചായത്ത് ഇടപെട്ട് ഇതു പൂട്ടിയതാണ്.
ബ്ലോക്കിന്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.നൂറുകണക്കിനു യാത്രക്കാർ ടൗണിലെത്തുന്നുണ്ട്.
കൂടാതെ വ്യാപാരികൾ, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവർ എല്ലാമുണ്ട്. പുരുഷന്മാർ വഴിയിടത്തോടു ചേർന്ന ഒഴിവിടത്തിൽ മൂത്ര ശങ്ക തീർക്കും.
തുടരെ മൂത്രം ഒഴിച്ച് ബസ് സ്റ്റോപ്പിൽ ദുർഗന്ധം വമിക്കുകയാണ്. കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാർക്കു നിൽക്കാനാകുന്നില്ല.
സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾക്കു നെട്ടോട്ടമാണ്. എന്നെങ്കിലും ഇതിനു പരിഹാരമാകുമോയെന്നാണ് അവർ ചോദിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]