
കൊടുമൺ∙ ‘ഉന്നത വിദ്യാഭ്യാസ മേഖല കേരളത്തിൽ പ്രതിസന്ധിയുടെ വക്കിലെന്ന് കെപിസിസി അംഗം പി. മോഹൻരാജ്.
12 സർവ കലാശാലകളിൽ വൈസ് ചാൻസിലർപോലും ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും കേരളത്തിന്റെ സർവകലാശാലകളിൽ പഠിക്കുവാൻ കുട്ടികൾ മടിക്കുന്ന കാലഘട്ടത്തിലൂടെ ആണ് വിദ്യാഭ്യാസരംഗം കടന്നുപോകുന്നതെന്നും കെപിസിസി അംഗം പി. മോഹൻരാജ് പറഞ്ഞു.
കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പ്രകാശ് ടി.
ജോൺ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് സഖറിയാ വർഗീസ്, അഡ്വ.ടി.എൻ തൃദീപ്, അഡ്വ.
ബിജു ഫിലിപ്പ്, ലാലി സുദർശൻ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ജിതിൻ ജി നൈനാൻ, ഗീതാ ദേവി, എ. ജി.
ശ്രീകുമാർ, സുരേഷ് മുല്ലൂർ, ഡോ. ഗീവർഗീസ്, രഘുകുമാർ, സരസ്വതിചന്ദ്രൻ, ശിവൻകുട്ടി, കെ.കെ.
ജോണി, സദാശിവൻ പിള്ള, ഡി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]