
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40– 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
∙നാടുകാണി, അട്ടച്ചാക്കൽ, മണിയൻപാറ, ചിറ്റൂർ അമ്പലം, കണ്ണമല, മല്ലേലി, മച്ചിക്കാട് മുരുപ്പ്, പത്തലുകുത്തി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സീറ്റ് ഒഴിവ്
കോന്നി ∙ എസ്എഎസ് എസ്എൻഡിപി യോഗം കോളജിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിൽ ജനറൽ കമ്യൂണിറ്റി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ബിബിഎ, ബികോം, ബിഎസ്സി മാത്സ്, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി ബയോടെക്നോളജി, എംഎസ്സി ജിയോളജി എന്നീ കോഴ്സുകളിലേക്ക് cap.mgu.ac.in എന്ന എംജി സർവകലാശാല അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാം. ബിരുദ കോഴ്സുകളിലേക്ക് 15 ,16, 17 തീയതികളിലും ബിരുദാനന്തര കോഴ്സുകളിലേക്ക് 17,18 തീയതികളിലും അപേക്ഷ സമർപ്പിക്കാം.
യോഗ ഇൻസ്ട്രക്ടർ
കോന്നി ∙ പഞ്ചായത്ത് 2025 -26 വർഷത്തെ പദ്ധതിയിൽ കുട്ടികൾക്ക് യോഗ പരിശീലനം നടത്തിപ്പിനായി യോഗ ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.
അഭിമുഖം 17ന് 11ന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎൻവൈഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ എത്തണം.
9446271949. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]