
ചിറ്റാർ∙പുതുക്കട-ചിറ്റാർ റോഡ് വഴി കാൽ നട യാത്ര പോലും അസാധ്യം.
ഏഴ് കിലോമീറ്ററോളം വരുന്ന ഭാഗത്തെ കുഴികളുടെ എണ്ണം മാത്രം ആയിരം കവിയും. പരാതികൾ നിരന്തരമായി ഉന്നയിച്ച് മടുത്തു.ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നു സ്ഥലവാസികൾ.കോന്നി,റാന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ഈ അവസ്ഥയിൽ എത്തിയിട്ടു വർഷങ്ങൾ ഏറെ.പുനരുദ്ധാരണത്തിനു ഫണ്ട് അനുവദിച്ചതായി സ്ഥലം എംഎൽഎമാർ പ്രഖ്യാപിച്ചിട്ട് മാസങ്ങളായി.
ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പുതുക്കട
നിവാസികൾ പറയുന്നത്.വലിയ വാഹനങ്ങൾക്കു പോലും ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്.ചെറിയ വാഹനങ്ങളുടെ അടിഭാഗം ഇടിക്കും.ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്ന സംഭവങ്ങൾ പതിവായി മാറി.ബസുകൾ ഇതുവഴിയുള്ള സർവീസ് മുടക്കുമെന്ന് പലവട്ടം ഭീഷണി ഉയർത്തി കഴിഞ്ഞു.
റോഡിലൂടെ എത്തുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറഞ്ഞു.നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നു അടുത്ത സമയം ക്രഷറിൽ നിന്നും കുഴികളിൽ മക്ക് ഇട്ട് നികത്തിയിരുന്നു.ഇതിനു ശേഷമാണ് കുഴികളിൽ വീഴുന്നവരുടെ എണ്ണം കുറഞ്ഞത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് ടാറിങ് നടത്താനുള്ള തീരുമാനമാണ്.കിഴക്കൻ മേഖലയിൽ ഏറ്റവും തകർന്ന് കിടക്കുന്ന റോഡാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]