
ശബരിമല ∙ തീർഥാടകരുടെ 500 വാഹനങ്ങൾക്കു കൂടി പാർക്കിങ് ഒരുക്കാൻ ചക്കുപാലം –ഒന്ന് വനത്തിലെ മണൽ നിലയ്ക്കലേക്ക് മാറ്റും. 2018 ലെ പ്രളയത്തിൽ ഒഴുകി വന്നു പമ്പാനദിയിലെ ത്രിവേണി മേഖലയിൽ അടിഞ്ഞ 1.29 ലക്ഷം ഘനമീറ്റർ മണലും ചെളിയും നീക്കിയാണു ഇവിടെ നിക്ഷേപിച്ചത്.വനത്തിലെ അടിക്കാട് തെളിച്ചു തീർഥാടകരുടെ വാഹനങ്ങൾ പാർക്കു ചെയ്തിരുന്ന മേഖലയാണ് ചക്കുപാലം.
വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയാത്ത വിധമാണ് ഇവിടെ മണൽ നിക്ഷേപിച്ചത്.
അതിനാൽ പാർക്കിങ് സൗകര്യമില്ലാതെ തീർഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലേക്കു തിരിച്ചു വിടേണ്ടി വരുന്നു.ഹൈക്കോടതി അനുമതിയോടെ ചക്കുപാലം രണ്ട് മേഖലയിലെ വനത്തിൽ താൽക്കാലിക പാർക്കിങ് ഒരുക്കി. എന്നിട്ടും പാർക്കിങ് കുറവ് പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2018 വരെ പമ്പയിൽ ഉണ്ടായിരുന്ന ചക്കുപാലം ഒന്ന് പാർക്കിങ് പുനഃസ്ഥാപിക്കാൻ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ സ്ഥലം പാർക്കിങ്ങിന് ഉപയോഗപ്പെടുത്താൻ കഴിയുന്നതാണെന്നു കാണിച്ചു ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തുടർന്ന് ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ ചർച്ചകൾ നടത്തി.
ഹിൽടോപ്പ് പാർക്കിങ് മേഖലയിൽ വലിയാനവട്ടം ഭാഗത്തേക്കുള്ള ചെരിവിലേക്കു മണൽ മാറ്റിയിടാൻ വനം വകുപ്പ് നിർദേശിച്ചു.
എന്നാൽ, ഇത് ചെറിയ വാഹനങ്ങളുടെ പാർക്കിങ്ങിനെ ബാധിക്കുമെന്നു കണ്ടാണ് നിലയ്ക്കലേക്കു മാറ്റാൻ നിർദേശിച്ചത്. പ്രളയത്തിൽ ഒഴുകി വന്ന മണലും ചെളിയും നിക്ഷേപിച്ചതോടെ ഇവിടെ ഒട്ടേറെ മരങ്ങൾ ഉണങ്ങിനശിച്ചു. മണ്ണിനു മുകളിൽ കാടും കയറി.
ഇത്രയും മണൽ ഇവിടെ ഉണ്ടെന്നു പോലും അറിയാൻ കഴിയാത്ത വിധത്തിലാണു കാട് മൂടിക്കിടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]