
പത്തനംതിട്ട∙ കമ്പും തടിയും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട കണ്ണങ്കര തോടിനു പുതുജീവൻ നൽകാൻ ശ്രമം തുടങ്ങി.
സ്വകാര്യ ബസ് സ്റ്റാൻഡിനു പിന്നിലൂടെയാണ് കണ്ണങ്കര തോട് ഒഴുകുന്നത്. പമ്മം, മുക്കുഴി ഭാഗത്തു നിന്നുള്ള ചെറിയ തോടും ഇതിൽ ചേർന്നാണ് കണ്ണങ്കര തോടായി മാറുന്നത്.തോട്ടിലേക്ക് കടകളിലെ മാലിന്യം മുഴുവൻ തോട്ടിലേക്കാണ് തള്ളുന്നത്.
ഇതിനു പുറമേ സ്റ്റാൻഡിനു സമീപത്തെ മാലിന്യ സംഭരണ കേന്ദ്രം നിർത്തലാക്കിയപ്പോൾ അവിടെ കുമിഞ്ഞു കൂടി കിടന്ന മാലിന്യവും തോട്ടിലേക്ക് തള്ളി.ബസ് സ്റ്റാൻഡ് പണിക്കിടെ മണ്ണും ഇടിഞ്ഞു വീണതോടെ നീരൊഴുക്ക് തടസ്സപ്പെട്ടു.
കണ്ണങ്കര പാലത്തിനു തൊട്ടുമുകളിലായി കരയിൽ നിന്ന മരവും ഒടിഞ്ഞു വീണു. ഇതോടെ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടു.
നല്ല മഴ പെയ്താൽ സമീപത്തെ പാടത്തേക്ക് വെള്ളം കയറുന്നു സ്ഥിതിയായി.
13ാം വാർഡ് കൗൺസിലർ എസ്.ഷൈലജ ജലസേചന വകുപ്പിൽ നിരന്തരമായി പരാതി നൽകിയാണ് മാലിന്യം നീക്കി നീരൊഴുക്ക് പുനരാരംഭിക്കാനുള്ള പദ്ധതിക്ക് അനുമതി നേടിയത്.ഇന്നലെ ചെറിയ മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം നീക്കുന്ന പണി തുടങ്ങി. കുറെ പണി ചെയ്തെങ്കിലും മണ്ണും മാലിന്യവും കടി കുഴഞ്ഞു കിടക്കുന്നതിനാൽ വേഗം നീക്കാൻ കഴിയുന്നില്ല.
അതിനാൽ വലിയ മണ്ണുമാന്തി എത്തിച്ച് പൂർണമായും തോട് വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]