റാന്നി ∙ പനങ്കുരുവിനും ഡിമാൻഡ്. വിളഞ്ഞ കുരു തേടി ആവശ്യക്കാർ എത്തിത്തുടങ്ങി.
സുഗന്ധ മുറുക്കാനിൽ പാക്കിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്നതിനാണു പനങ്കുലകൾ വെട്ടിയെടുക്കുന്നത്. വില നൽകിയാണു പനക്കുലകൾ വെട്ടുന്നത്.
മുൻപു കള്ള് ചെത്തിയെടുക്കാനാണു പനങ്കുലകൾ ഉപയോഗിച്ചിരുന്നത്. ഉയരമുള്ള പനകളിൽ രണ്ടും മുന്നൂം മുള ഏണികൾ കൂട്ടിക്കെട്ടി കയറിയാണു കള്ള് ചെത്തിയെടുത്തിരുന്നത്.
എന്നാൽ ഇപ്പോൾ ചെത്തുകാർ കുറവായതു മൂലം മിക്ക പുരയിടങ്ങളിലും ആറ്റു തീരങ്ങളിലും കുലകൾ കുരുവായി തൂങ്ങിക്കിടക്കുകയാണ്. ഇതാണു വെട്ടിയെടുക്കുന്നത്.
അതിഥിത്തൊഴിലാളികളാണു പനകളിൽ കയറി കുലകൾ വെട്ടുന്നത്. നാടെങ്ങും ഇപ്പോൾ സുഗന്ധ മുറുക്കാൻ കടകൾ തുറന്നിട്ടുണ്ട്. അതിഥിത്തൊഴിലാളികളാണ് ഇവ കൂടുതലായ ഉപയോഗിക്കുന്നത്.
വിൽപനക്കാരും അവർ തന്നെ. ഇത്തരം മുറുക്കാനിൽ ഉപയോഗിക്കുന്നതിനാണു പനക്കുരു വെട്ടിയെടുക്കുന്നത്.
യന്ത്ര സംവിധാനം ഉപയോഗിച്ചാണു തോടു കളഞ്ഞു മുറിച്ചു ചെറിയ കഷണങ്ങളാക്കുന്നത്. ഇതു പ്ലാസ്റ്റിക് കവറുകളിലാക്കി കടകളിലെത്തുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

