പത്തനംതിട്ട∙ വന്യജീവി ആക്രമണത്തിൽനിന്നും കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കാൻ ശാസ്ത്രീയ പരിഹാര മാർഗങ്ങൾ സർക്കാർ ഉടനെ കണ്ടെത്തണമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കാന്തപുരം.
ഹിന്ദു – ക്രൈസ്തവ – മുസ്ലിം വിഭാഗങ്ങൾ ഒന്നിച്ചു ജീവിക്കുന്ന നാടാണ് നമ്മുടേത്. നമ്മുടെ രാജ്യത്തിന്റെ പൈതൃകം സൗഹൃദമാണ്.
ആ സൗഹൃദം കാത്തു സൂക്ഷിക്കണം– കാന്തപുരം പറഞ്ഞു.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, എച്ച്.ഇസുദ്ദീൻ കാമിൽ സഖാഫി, ഫിർദൗസ് സുറൈജി, നഥാനിയൽ റമ്പാൻ, സ്വാമി നിർവിണാനന്ദ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ടി.സക്കീർ ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ സഗീർ, സമദ് മേപ്രത്ത്, പത്മകുമാർ, റഷീദ്, നിസാർ നൂർമഹൽ, അൻസർ മുഹമ്മദ്, എം.എച്ച്.ഷാജി, അഫ്സൽ പത്തനംതിട്ട, മുഹമ്മദ് ഇസ്മായിൽ, ശറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ, അബു ഹനീഫൽ ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, എൻ.അലി അബ്ദുല്ല, മജീദ് കക്കാട്, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ഡോ. അലിഫൈസി, സലാഹുദ്ദീൻ മഅദനി എന്നിവർ പ്രസംഗിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ജില്ലാ അതിർത്തിയായ തിരുവല്ലയിൽ കേരളയാത്ര എത്തിയപ്പോൾ സ്വീകരണ സമ്മേളനം ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സ്വാമി നിർവിണാനന്ദ, ഡോ.അലി അൽ ഫൈസി, എം.സലീം, സാം ഈപ്പൻ, ഈപ്പൻ കുര്യൻ, അഷ്റഫ് അലങ്കാർ, അനസ് പൂവാലംപറമ്പിൽ, പി.എം.അനീർ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ആർ.സനൽ കുമാർ, ബിജു ഉമ്മൻ, എം.കെ.
വർക്കി, കെ.ജെ.സലീം സഖാഫി, കെ.കെ.മുഹമ്മദ് സാലി, സാജു കബീർ ,സുനിൽ പുതുവാത്ര,അബ്ദുൽ സലാം, ഷെൽട്ടൺ വി. റാഫേൽ, സി.എം.സുലൈമാൻ ഹാജി, എം.എ.കബീർ, സാദിഖ് മന്നാനി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

