പന്തളം ∙ കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ ജോലികൾ 8 മാസം പിന്നിട്ടിട്ടും പൂർത്തിയാക്കാതെ നഗരസഭാ അധികൃതർ. വാഹനങ്ങളിലും മറ്റും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടായി.
പന്തളം–കടയ്ക്കാട് റോഡിൽ നിന്നു ആശുപത്രിയിലേക്കുള്ള റോഡാണിത്. ഏപ്രിലിലാണ് നിർമാണം തുടങ്ങിയത്. കിളികൊല്ലൂർ പുഞ്ചയോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി നിർമാണം ഏതാനും മാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കി.
കൈവരികളും സ്ഥാപിച്ചു. എന്നാൽ, ശേഷിക്കുന്ന ജോലികളാണ് വൈകുന്നത്.
റോഡിന്റെ കുറച്ചുഭാഗം മണ്ണിട്ടുയർത്തി കോൺക്രീറ്റ് ചെയ്യുന്നത് രൂപരേഖയിലുണ്ടായിരുന്നു.
മഴക്കാലത്ത് കാൽനടയാത്രികർക്കും ബുദ്ധിമുട്ടേറും. കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ വർക്കായാണ് പദ്ധതി നടപ്പാക്കുന്നത്. 10 ലക്ഷം രൂപയാണ് പദ്ധതി തുക.
ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ നഗരസഭാ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

